1 GBP = 103.12

ഇനി മുതൽ പഴയ പത്ത് പൗണ്ട് നോട്ട് ഉപയോഗിക്കാൻ കഴിയില്ല!!!

ഇനി മുതൽ പഴയ പത്ത് പൗണ്ട് നോട്ട് ഉപയോഗിക്കാൻ കഴിയില്ല!!!

ലണ്ടൻ: പഴയ പത്ത് പൗണ്ട് നോട്ടുകൾ ഇന്ന് മുതൽ ഉപയോഗിക്കാൻ കഴിയില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിർദ്ദേശിച്ചിരുന്ന അവസാന സമയം ഇന്നലെ അവസാനിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതൽ പുതിയ പരിസ്ഥിതി സൗഹൃദ പത്ത് പൗണ്ട് നോട്ടുകൾ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കിയിരുന്നു. ഇനിയും ആരുടെയെങ്കിലും കൈകളിൽ പഴയ നോട്ടുകൾ ഉണ്ടെങ്കിൽ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ മാത്രമേ മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ.

ബാങ്കുകളിൽ തന്നെ അക്കൗണ്ടുകൾ ഉള്ളവർക്ക് മാത്രമേ പഴയ പത്ത് പൗണ്ട് നോട്ടുകൾ മാറ്റിഎടുക്കാൻ കഴിയുകയുള്ളൂ. പോസ്റ്റ് ഓഫീസുകൾ വഴി തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ പഴയ നോട്ടുകൾ നിക്ഷേപിക്കാൻ കഴിയും. അതേസമയം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഫീസുകളിൽ തപാൽ വഴിയും പഴയ നോട്ടുകൾ അയച്ച് കൊടുത്ത് മാറ്റാൻ കഴിയും. കൂടുതൽ നോട്ടുകൾ കൈവശമുള്ളവർക്ക് ബാങ്കുകളിൽ നേരിട്ട് പോയി മാറ്റിയെടുക്കുന്നതിന് സൗകര്യമുണ്ട്. പക്ഷെ പാസ്സ്പോർട്ടോ, ഡ്രൈവിങ് ലൈസൻസോ സമർപ്പിക്കണമെന്ന് മാത്രം.

പുതിയ പ്ലാസ്റ്റിക് നോട്ടുകൾ ഏറെ പരിസ്ഥിതി സൗഹാർദ്ദപരമാണ്. കഴിഞ്ഞ മെയിൽ അഞ്ചു പൗണ്ട് നോട്ടുകൾ പുറത്തിറക്കിയിരുന്നു. 2020 ഓടെ പുതിയ 20 പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടുകളും പുറത്തിറങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more