1 GBP = 103.12

വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിൽ നാല് ആഴ്ചത്തെ ലോക്ക്ഡൗൺ!

വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിൽ നാല് ആഴ്ചത്തെ ലോക്ക്ഡൗൺ!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യാഴാഴ്ച മുതൽ ഇംഗ്ലണ്ടിലുടനീളം നാല് ആഴ്ചത്തെ പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രാഫല്യത്തിൽ വരുമെന്ന് ഇന്ന് വൈകുന്നേരം പ്രഖ്യാപിച്ചു. ബാറുകളും റെസ്റ്റോറന്റുകളും അടഞ്ഞു കിടക്കും. എന്നാൽ കഴിഞ്ഞ വസന്ത കാലത്തു് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണിലേതു പോലെ ടേക്ക്-എവേ ഔട്‍ലെറ്റുകൾ പ്രവർത്തിക്കുന്നത് തുടരാം.

പഴയതുപോലെയുള്ള ഷീൽഡിംഗ് നടപടികൾ ഉണ്ടായിരിക്കില്ലെങ്കിലും, രോഗപ്രതിരോധ ശേഷി കുറഞ്ഞവരോടും 70 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകളോടും അതീവ ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്കഡൗണിൽനിന്നും വിഭിന്നമായി ഈ കാലയളവിൽ സ്കൂളുകളും സർവ്വകലാശാലകളും തുറന്നിരിക്കും.

വൈറസിന്റെ നിലവിലെ ക്രമാതീതമായ കുതിച്ചുചാട്ടമാണ് സർക്കാരിനെ ഈ വർഷത്തെ രണ്ടാമത്തെ ലോക്കഡോൺ പ്രഖ്യാപിക്കാൻ നിര്ബന്ധിതരാക്കിയിട്ടുള്ളത്. യുകെയുടെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം ഇപ്പോൾ ഒരു ദശലക്ഷം കടന്നിരിക്കുന്നു – കൃത്യമായി പറഞ്ഞാൽ 1,011,660 കേസുകൾ!

ശൈത്യകാലത്ത് ഒരു ദിവസം 4,000 മരണങ്ങൾ വരെ പ്രവചിക്കുന്ന ഒരു മോഡൽ സർക്കാർ ഗൗരവമായി എടുത്തതിന്റെ ഫലമാണ് നാല് ആഴ്ചത്തെ ഈ അടച്ചുപൂട്ടൽ തീരുമാനം.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ, ബ്രിട്ടനിൽ ശരാശരി 23,000 പുതിയ കൊറോണ കേസുകളും വൈറസ് ബാധിച്ച് 237 മരണങ്ങളും സ്ഥിരീകരിക്കുകയുണ്ടായി. പുതിയ അടച്ചുപൂട്ടൽ തീരുമാനം വൈറസിന്റെ ക്രമാതീതമായ വ്യാപനത്തിന് കടിഞ്ഞാണിടുമെന്ന പ്രതീക്ഷയിലാണ് സർക്കാർ വൃത്തങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more