1 GBP = 103.12

ഒന്നര പതിറ്റാണ്ടിന്റെ പ്രവർത്തന തിളക്കത്തിൽ ലിംകക്ക് നവ നേതൃത്വം….

ഒന്നര പതിറ്റാണ്ടിന്റെ പ്രവർത്തന തിളക്കത്തിൽ ലിംകക്ക് നവ നേതൃത്വം….

തോമസുകുട്ടി ഫ്രാൻസിസ്
ലിവർപൂൾ: വേറിട്ട ആശയാവിഷ്കാരങളിലൂടെ യുകെ മലയാളി സമൂഹത്തിന് സുപരിചിതമായ ലിംകയെന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷന് നവ നേതൃത്വം. ഒന്നര പതിറ്റാണ്ടിന്റെ പ്രവർത്തന തിളക്കവുമായി ലിംക അവളുടെ ജൈത്ര യാത്ര തുടരുമ്പോൾ, കൂടുതൽ ഉണർവ്വോടെ കരുത്തുറ്റ പ്രവർത്തനങ്ങൾക്കായി പുതിയ ഭരണസമിതിക്ക് രൂപം നൽകി.

ലിംകയുടെ ചെയർ പേഴ്സൺ ആയി ശ്രീ ഫിലിപ്പ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ലിംകയുടെ പുതിയ പ്രവർത്തന വർഷത്തെ ഈ അമരക്കാരനോടൊപ്പം, ശ്രീ റെജി തോമസ് (സെക്രട്ടറി), നോബിൾ ജോസ് (ട്രഷറർ), ശ്രീമതി മായ ബാബു (വൈസ് ചെയർ), ബിനു മൈലപ്ര (ജോയിന്റ് സെക്രട്ടറി), തോമസ് ഫിലിപ്പ് (ജോയിന്റ് ട്രഷറർ), ശ്രീ തോമസുകുട്ടി ഫ്രാൻസിസ് ( P.R.O ), മനോജ് വടക്കേടത്ത് (ലെയ്സൺ ഓഫീസർ) എന്നിവരും ഏകകണ്ഠേന തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇവർക്ക് കരുത്ത് പകരുവാനും, ഒരു കുടുംബമായി ലിവർപൂൾ മലയാളികളെ ഒരുമയോട് അണിനിരത്തിക്കൊണ്ട് ഒരു പിടി മികവുറ്റ പരിപാടികൾ ആവിഷ്കരിക്കാനും കർമ്മനിരതരായ 20ൽ പരം കമ്മറ്റി അംഗങ്ങളെയും യോഗം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ഭരണ സാരഥികളായി കടന്നു വന്നവർ ആരും തന്നെ നവാഗതരല്ല. ലിംകയുടെ നാളിതുവരെയുള്ള വളർച്ചയുടെ പടവുകളിൽ നിർണായകമായ പങ്കുവഹിച്ചിട്ടുള്ളവരാണിവർ. അതു കൊണ്ട് തന്നെ ലിവർപൂളിലെ മലയാളി സമൂഹത്തിന് ഏറെ സുപരിചിതരുമാണ് ലിംകയുടെ ഈ അമരക്കാർ. ഈ കലാ- സാംസ്കാരിക സംഘടനയുടെ മുഖ്യ കൾച്ചറൽ പാർട്ടണറായ Broadgreen International High School ൽ ഇവിടുുത്തെ മലയാളി സമൂഹത്തിനായി ഒരു പിടി നല്ല കർമ്മ പരിപാടികൾ ലിംക ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. അതിൽ പ്രധാനമായും നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്കുവേണ്ടിയുള്ള മലയാളം ക്ലാസുകൾ, ഭരതനാട്യം ക്ലാസ്, കരാട്ടെ പരിശീലനം, ബാഡ്മിണ്റ്റൺ കോച്ചിംഗ് എന്നിവ വളരെ കാര്യക്ഷമമായി തന്നെ നടത്തപ്പെട്ടു വരുന്നു.

വിവിധ ക്ലാസുകളിലും, മറ്റു പരിശീലനങ്ങൾക്കുമായി നൂറിലധികം കുട്ടികളാണ് മാസത്തിൽ മൂന്ന് ആഴ്ചകളിലും സജീവമായി ഇവിടെ പങ്കെടുത്ത് വരുന്നത്. ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 8ന് ശനിയാഴ്ച അതിവിപൂലമായ പരിപാടികളോടെ നടത്തപ്പെടുന്നതിനുള്ള ഒരു ക്കങൾ തുടങിക്കഴിഞ്ഞു. അതിനായി ശ്രീ .തോമസുകുട്ടി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ആഘോഷ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

ബിനു മൈലപ്ര, ശ്രീമതി മായാ ബാബു, ദീപ്തി ബാലകൃഷ്ണൻ എന്നിവർ കോർഡിനേറ്റർമാരായി വർത്തിക്കും. ഓണാഘോഷത്തിന് ലിംകയുടെ മറ്റൊരു കൾച്ചറൽ പാർട്ടണർ കൂടിയായ MERCEY RAIL അവരുടെ സഹകരണം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ വർഷത്തെ ലിംക ചിൽഡ്രൻസ് ഫെസ്റ്റ് ഒക്ടോബർ 27ന് ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേദിവസം തന്നെയായിരിക്കും അവാർഡ് നൈറ്റും നടത്തപ്പെടുക .

പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ശ്രീ തമ്പി ജോസ്, ശ്രീ രാജി മാത്യു എന്നിവരാണ് ഇതിനായി നേതൃത്വം വഹിക്കുന്നത്. കടന്നു പോയ ഓണാഘോഷങളൊക്കെയും ലിവർപൂളിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിന് ഏറെ വ്യത്യസ്തങ്ങളായ കലാസൃഷ്ടികളാണ് സമർപ്പിച്ചിട്ടുള്ളത്. അതിൽ ഏറെ ശ്രദ്ധേയമായി മാറ്റപ്പെട്ട കൂറ്റൻ അത്തപ്പൂക്കളവും , സാമൂഹ്യസംഗീത നാടകവും,ഫ്ലാഷ് മോബും, വള്ളംകളിയും കുടുംബ സദസ്സുമൊക്കെ ഇന്നും ഒളിമങാതെ ജനഹൃദയങ്ങളിൽ നിലകൊള്ളുന്നു. ഇവിടെ ഭൂതകാലത്തെ ലിംക അയവിറക്കുകയല്ല. മറിച്ച് ,ചവിട്ടികയറിയ പടവുകളിലെ ചൈതന്യത്തായ വശങ്ങളെ സ്വാംശീകരിച്ച് വർത്തമാനകാലത്തിൽ കൂടുതൽ കരുത്തോടെ നടന്നു നീങാനാണ് ഈ സംഘടന യത്നിക്കുന്നത്..

ഈ ലക്ഷ്യം ലാക്കാക്കിയുള്ള പ്രയാണത്തിൽ സഹയാത്രികരായി ലിവർപൂളിലെ എല്ലാ മലയാളി സോദരരെയും ഹൃദയപൂർവം ക്ഷണിക്കുകയാണ് ലിംക. അതിനായി “നാം ഒരു കുടുംബംനമ്മുക്ക് ഒരാഘോഷം ..”എന്ന ആപ്തവാക്യവു മായി ലിംക മുന്നോട്ട്..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more