ജോര്‍ജ് എടത്വാ
യുകെയിലെ മലയാളി കൂട്ടായ്മകളില്‍ അംഗബലം കൊണ്ടും പ്രവര്‍ത്തനമികവ് കൊണ്ടും പ്രഥമസ്ഥാനീയരായ അസോസിയേഷനുകളില്‍ ഒന്നായ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ലെസ്റ്ററിലെ മുഴുവന്‍ കുടുംബങ്ങളെയും ഒരു കുടകീഴില്‍ നിര്‍ത്തിക്കൊണ്ട് മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള നിരവധി പരിപാടികളുടെ മാര്‍ഗ്ഗരേഖകള്‍ അവതരിപ്പിച്ചു കൊണ്ടാണ് പുതിയ നേതൃത്വത്തിന്റെ ആദ്യ യോഗം നടന്നത് . കഴിഞ്ഞവര്‍ഷം ഹരിത സൗഹൃദം എന്ന നയമാണ് ഒരുമ തന്നെ പെരുമ എന്ന ആപ്ത വാക്യത്തിന് ഒപ്പമായി എല്‍കെസി ഉയര്‍ത്തികാണിച്ചു എങ്കില്‍ ഈ വര്‍ഷം എന്‍ഗേജ് ,എന്‍ജോയ് , എന്‍ഹാന്‍സ് എന്ന മൂന്ന് ഈ (E ) ആണ് നയമായി സ്വീകരിച്ചിരിക്കുന്നത് .

ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ അലകും പിടിയും മാറ്റി ഊര്‍ജ്വസ്വലമാക്കുക , ഇപ്പോള്‍ നടന്നുവരുന്ന ഡാന്‍സ് ക്‌ളാസുകള്‍ ഏകീകരിച്ചു എല്‍കെസി ഡാന്‍സ് അക്കാദമിക്ക് രൂപം കൊടുക്കുക, മലയാള ഭാഷാപഠനത്തിന് മുന്‍തൂക്കം നല്‍കി എല്‍കെസി കോംപ്ലിമെന്ററി സ്‌കൂളിന് പുനര്‍ജ്ജീവനം നല്‍കുക , സാറ്റ് (SAT ) ക്ലബ് എന്നപേരില്‍ സ്‌പോര്‍ട്ട്‌സ് , ആര്‍ട്ട്‌സ് , തീയേറ്റര്‍ പ്രവര്‍ത്തനങ്ങള്‍ എകികരിക്കുക ,ലെസ്റ്ററിലെ മലയാളി യുവജനങ്ങള്‍ക്ക് വേണ്ടി യൂത്ത് ക്‌ളബ് രൂപീകരിക്കുക ,കൂടാതെ ഒരു മലയാളി സീനിയര്‍ ക്ലബ്ബും , ലെസ്റ്റര്‍ മലയാളികള്‍ക്കായി ഒരു കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയവയാണ് പുതിയ കമ്മറ്റി ഏറ്റെടുക്കുന്ന പുതിയ ദൗത്യങ്ങള്‍ . 2017 -2018 വര്‍ഷത്തേക്കുള്ള പ്രധാന പരിപാടികളുടെ തീയതികളും യോഗത്തില്‍ തീരുമാനമായി . തീയതികള്‍ താഴെ പറയുന്നു .
ബാര്‍ബിക്യു ഫാമിലി സ്‌പോര്‍ട്‌സ് ഡേ – 2 ജൂണ്‍ 2017
ഓണാഘോഷം – 9 സെപ്റ്റംബര്‍ 2017
കലോത്സവം – 7 ഒക്ടോബര്‍ 2017
കരോള്‍ സര്‍വ്വീസ് – ഡിസംബര്‍ 14 , 15 , 16 , 17 തീയതികളില്‍
വാര്‍ഷിക കുടുംബസംഗമം – 27 ജനുവരി 2018
പ്രവര്‍ത്തനമികവ് തെളിയിച്ച പഴയകാല പ്രവര്‍ത്തകര്‍ക്കും , നവാഗതര്‍ക്കും ഒപ്പം വനിതകള്‍ക്കും തുല്യപ്രാധാന്യം നല്‍കിയാണ് എല്‍കെസിയുടെ പുതിയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത് .

യുകെയിലെ സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അജയ് പെരുമ്പലത്ത് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ പ്രസിഡണ്ട് ആകുമ്പോള്‍ നവം നവമായ ആശയങ്ങളുമായി എല്‍കെസിക്കു ഒരു പുതിയ മുഖം നല്‍കാന്‍ ശ്രമിക്കുന്ന രാജേഷ് ജോസഫ് സെക്രട്ടറി ആയി സ്ഥാനമേറ്റു . ലെസ്റ്ററിലെ സാമുദായിക സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജോസ് തോമസ് ട്രഷറര്‍ ആയും ജോര്‍ജ്ജ് എടത്വാ വൈസ് പ്രസിഡണ്ട് ആയും ബിന്‍സി ജെയിംസ് ജോയിന്റ് സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു .
എബി പള്ളിക്കര , അലന്‍ മാര്‍ട്ടിന്‍ , അനീഷ് ജോണ്‍ , ബിജു പോള്‍ , ബിന്‍സു ജോണ്‍ , ബിനു ശ്രീധരന്‍ ,ബോബി ജോര്‍ജ്ജ് , ധനിക്ക് പ്രകാശ് ,റോയ് കാഞ്ഞിരത്താനം ,റ്റല്‍സ്മോന്‍ തോമസ് , റ്റോജോ ജോസഫ് , ബിന്‍സി ജോസ് ,ജിജിമോള്‍ ഷിബു , സ്മിത അജോ എന്നീ പത്തൊന്‍പത് അംഗങ്ങള്‍ അടങ്ങുന്ന ഒരു കമ്മറ്റിയാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നയിക്കുന്നത് . എല്ലാ പ്രായത്തിലും ഉള്ള മലയാളി കുടുംബങ്ങള്‍ക്ക് ലെസ്റ്റര്‍ കേരളാ കമ്യുണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കുന്ന രീതിയില്‍ ഉള്ള പരിപാടികള്‍ ആണ് എല്‍കെസിയുടെ അണിയറയില്‍ ഒരുങ്ങുന്നത്.

click on malayalam character to switch languages