1 GBP = 103.90

ബിര്‍മിങ്ഹാം മലയാളി സൊസൈറ്റിക്ക് ഈ അക്കാദമിക് ഇയറിലേക്ക് പുതിയ ഭാരവാഹികള്‍….

ബിര്‍മിങ്ഹാം മലയാളി സൊസൈറ്റിക്ക് ഈ അക്കാദമിക് ഇയറിലേക്ക് പുതിയ ഭാരവാഹികള്‍….

ബിര്‍മിങ്ഹാം മലയാളി സൊസൈറ്റി ഈ അക്കാദമിക് ഇയറിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിര്‍മിംഗ്ഹാമിലുള്ള മൂന്നു സര്‍വകലാശാലകളില്‍ നിന്നുമായി എഴുപതോളം അംഗങ്ങള്‍ ഇപ്പോള്‍ സജീവമായി ഈ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായിരുന്ന ടോണി സൈമണ്‍ കോച്ചേരിയും, സെക്ക്‌നല്‍ സോളിയും, നേതൃത്വം കൊടുത്ത കലാസന്ധ്യയില്‍ (കിലുക്കം 2016) നിന്നും സ്വരൂപിച്ച 1000 പൗണ്ട് തിരുവനന്തപുരത്തെ മാഗ്‌നിഫിക്കാത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി.
unnamed-1
ഈ അക്കാദമിക് ഇയറിലെ പുതിയ ഭാരവാഹികളായി ബിര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്നും അഗസ്റ്റിന്‍ വല്ലൂരാനെയും ബിര്‍മിങ്ഹാം സിറ്റി സര്‍വകലാശാലയില്‍ നിന്നും ജെനറ്റ് വെമ്പിളിയെയും ആസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും അശ്വതി ജോണിനെയും പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. 15 പേര് അംഗങ്ങളായി ഒരു സെന്‍ട്രല്‍ കമ്മിറ്റിയും രൂപീകരിച്ചു.

യുകെയിലെ മലയാളി യുവജനങ്ങള്‍ തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും പൈതൃകവും മറന്നിട്ടില്ല എന്നതിനുള്ള തെളിവാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനം. ബിര്‍മിങ്ഹാം മലയാളി സൊസൈറ്റിയുടെ പ്രചോദനം ഉള്‍ക്കൊണ്ട കിങ്സ്റ്റണ്‍, ലെസ്റ്റര്‍, ബ്രൂണല്‍ മുതലായ പട്ടണങ്ങളിലുള്ള കോളേജുകളില്‍ മലയാളി സൊസൈറ്റികള്‍ ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more