1 GBP = 103.71

യുക്മ റീജണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി,ദേശീയ തിരഞ്ഞെടുപ്പ് ശനിയാഴ്ച മിഡ്ലാണ്ട്സില്‍

യുക്മ റീജണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി,ദേശീയ തിരഞ്ഞെടുപ്പ് ശനിയാഴ്ച മിഡ്ലാണ്ട്സില്‍

യുകെ മലയാളി കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ പ്രാരംഭ ഘട്ടം ഇന്നലെ പൂര്‍ത്തിയായി.സൌത്ത് വെസ്റ്റ് ,യോര്‍ക്ക്‌ ഷെയര്‍ ,വെയില്‍സ് എന്നീ റീജനുകളില്‍ ആണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ഈസ്റ്റ് ആംഗ്ലിയ,സൗത്ത് ഈസ്റ്റ്, ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്,നോര്‍ത്ത് വെസ്റ്റ്‌ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.

യുക്മ ദേശീയ കമ്മിറ്റി യുക്മയുടെ ഔദ്യോകിക വെബ്‌സൈറ്റില്‍ ഈ മാസം 16 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യുക്മ പ്രതിനിധികളാണ്അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഘടനയെ നയിക്കാന്‍ നേതാക്കളെ തിരഞ്ഞെടുത്തത്.

താഴെപ്പറയുന്നവരാണ് വിവിധ റീജിയനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്

സൌത്ത് വെസ്റ്റ്‌ റീജിയന്‍

നാഷണല്‍ കമ്മിറ്റി അംഗം : Dr ബിജു പെരിങ്ങത്തറ (GMA Gloucester)
പ്രസിഡണ്ട് : വര്‍ഗീസ്‌ ചെറിയാന്‍ ( Oxmas Oxford)
സെക്രട്ടറി : എം പി പദ്മരാജന്‍ ( SMA Salisbusry)
ട്രഷറര്‍ : ജിജി വിക്ട്ടര്‍ ( Wilshire Malayalee Association)
വൈസ് പ്രസിഡന്റ് : സജിമോന്‍ സേതു (IMA Banbury)
ജോയിന്റ് സെക്രട്ടറി : കോശി ജോസ് ( Andover Malayalee Assosiation)
ജോയിന്‍റ് ട്രഷറര്‍ : ജാക്സന്‍ ജോസഫ്‌ (UBMA Bristol )

യോര്‍ക്ക് ഷെയര്‍ & ഹംബര്‍ റീജിയന്‍

നാഷണല്‍ കമ്മിറ്റി അംഗം : ജിജോ ചുമ്മാര്‍ (WYMA WAKEFILED)
പ്രസിഡണ്ട് : കിരണ്‍ സോളമന്‍ (SKCA SHEFIELD)
സെക്രട്ടറി : ജസ്റ്റിന്‍ അബ്രഹാം ( RKCA ROTHERHAM)
ട്രഷറര്‍ : രാജേഷ്‌ നായര്‍ (LEMA LEEDS)
വൈസ് പ്രസിഡന്റ് : റീന മാത്യു ( KMA കീത്ത്ലി
ജോയിന്റ് സെക്രട്ടറി : ജോണ്‍ ജോര്‍ജ് ( BRADFORD MALYALEE ASSOCIATION)
ജോയിന്‍റ് ട്രഷറര്‍ : പൌലോസ് ബേബി ( YORK MALAYALEE ASSOCIATION)

വെയില്‍സ് റീജിയന്‍

നാഷണല്‍ കമ്മിറ്റി അംഗം : ജോസഫ്‌ ഫിലിപ്പ് (WEST WALES MALAYALEE ASSOCIATION )
പ്രസിഡണ്ട് : ബിനു കുര്യാക്കോസ് ( CARDIFF MALAYALEE ASSOCIATION
സെക്രട്ടറി :സെബാസ്റ്റ്യന്‍ ജോസഫ്‌ ( SWANSEA MALAYALEE ASSOCIATION)
ട്രഷറര്‍ : ബെന്നി അഗസ്റ്റിന്‍ ( CARDIFF MALAYALEE ASSOCIATION)
വൈസ് പ്രസിഡന്റ് : ജയകുമാര്‍ ബാലകൃഷ്ണന്‍ (WEST WALES MALAYALEE ASSOCIATION )


മിഡ്‌ലാന്‍ഡ്സ് റീജിയണ്‍

നാഷണല്‍ എക്‌സിക്യുട്ടിവ് അംഗം : സുരേഷ് കുമാര്‍ (നോര്‍താംപ്ടന്‍ മലയാളി അസോസിയേഷന്‍)
പ്രസിഡന്റ്: ഡിക്‌സ് ജോര്‍ജ് (നോട്ടിംഹാം മലയാളി അസോസിയേഷന്‍)
സെക്രട്ടറി: സന്തോഷ് തോമസ് ( മൈക്ക വാള്‍സാള്‍ )
ട്രഷറര്‍ : പോള്‍ ജോസഫ്‌ (KCA റെഡിച്ച്)
വൈസ് പ്രസിഡന്റ്: ജോര്‍ജ് മാത്യു (എര്‍ഡിംഗ്ടന്‍ മലയാളി അസോസിയേഷന്‍)
ജോയിന്റ് സെക്രട്ടറി : നോബി ജോസ് (വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍)
ജോയിന്‍റ് ട്രഷറര്‍: ഷിജു ജോസ് ( ബെര്‍മിങ്ങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി)

ഈസ്റ്റ് ആന്‍ഗ്ലിയ റീജിയണ്‍

നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം : കുഞ്ഞുമോന്‍ ജോബ് (കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി )
പ്രസിഡന്റ് : രഞ്ജിത്ത് കുമാര്‍ (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ )
സെക്രട്ടറി: ജോജോ തെരുവന്‍ (ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍)
ട്രഷറര്‍: ഷാജി വര്‍ഗ്ഗീസ് ( സൗത്ത് എന്‍ഡ് മലയാളി അസോസിയേഷന്‍)
വൈസ് പ്രസിഡന്റ് : ബാബു എം ജോണ്‍ (Ipswich Malayalee Association)
വൈസ് പ്രസിഡന്റ് :സിമി സതീഷ് (എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍)
ജോയിന്റ് സെക്രട്ടറി: ജിജി നട്ടാശ്ശേരി (സൗത്ത് എന്‍ഡ് മലയാളി അസോസിയേഷന്‍)
ജോയിന്റ് ട്രഷറര്‍: മനോജ്‌ ജോസഫ്‌ ( Hundington Malayalee Community)
ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ :ബിജു അഗസ്റ്റിന്‍ (Norwich Association for Malayalees)
ജോയിന്റ് ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ :സുമ ജെയിംസ് ( Kerala Cultural association IPSWICH)
ചാരിറ്റി കോര്‍ഡിനേറ്റര്‍ : ബിജീഷ് ചാത്തോത്ത് ( Luton Keralite Association)
ജോയിന്റ് ചാരിറ്റി കോര്‍ഡിനേറ്റര്‍ : സോണി ജോര്‍ജ് ( Cambridge Malayalee Association)
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ : ബിനോയി തോമസ്‌ (ICA Papworth)
ജോയിന്റ് സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ : റോണി ജേക്കബ് ( East London Malayalee Association)
യൂത്ത് കോര്‍ഡിനേറ്റര്‍ : ജെയിംസ് ജോസഫ്‌ ( Basildon Malayalee Association)
പി ആര്‍ ഒ : റെജി നന്തികാട്ട് ( Enfield Malayalee Association)
നഴ്സസ് ഫോറം പ്രതിനിധി : അലക്സ് ലൂക്കോസ് ( Chelmsford Malayalee Association)

സൌത്ത് ഈസ്റ്റ് റീജിയന്‍

നാഷണല്‍ എക്‌സിക്യുട്ടീവ്: ജോമോന്‍ കുന്നേല്‍ (slough മലയാളി അസോസിയേഷന്‍)
പസിഡന്റ് : ലാലു ആന്റണി (പോര്‍ട്ട്‌സ്മൗത്ത് മലയാളി അസോസിയേഷന്‍)
സെക്രട്ടറി: അജിത് വെന്മണി (സഹൃദയ, കെന്റ്)
ട്രഷറര്‍: അനില്‍ വര്‍ഗീസ് (റിതം ഹോര്‍ഷം)
വൈസ് പ്രസിഡന്റ്: മാത്യു വര്‍ഗീസ് (സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍)
ജോയിന്റ് സെക്രട്ടറി: അലക്‌സ് തെക്കതിലെ (റെഡ്ഡില്‍ സറേ മലയാളി അസോസിയേഷന്‍)
ജോയിന്റ് ട്രഷറര്‍: ബേബിച്ചന്‍ തോമസ് (കാന്റര്‍ബറി കേരളൈറ്റിസ്)
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ : ജോഷി സിറിയക് (സഹൃദയ, കെന്റ്)
ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍:ഹരി പദ്മനാഭന്‍ (British Keralites Southall)

നോര്‍ത്ത് വെസ്റ്റ്‌ റീജിയന്‍

നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം : തമ്പി ജോസ് (ലിവര്‍ പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍)
പ്രസിഡന്റ്: ഷിജോ വര്‍ഗീസ് (വാരിങ്ങ്ടണ്‍ മലയാളി അസോസിയേഷന്‍)
സെക്രട്ടറി: തങ്കച്ചന്‍ എബ്രാഹം (ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണ്‍)
ട്രഷ്രറര്‍ : രഞ്ജിത്ത് ഗണേഷ് (ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ )
വൈസ് പ്രസിഡണ്ട് : ഷാജി വാരാക്കുടി (ഓള്‍ഡ്‌ഹാം മലയാളി അസോസിയേഷന്‍ )
ജോയിന്റ് സെക്രട്ടറി: ഹരികുമാര്‍ പികെ ( മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ )
ജോയിന്റ് ട്രഷറര്‍: എബി തോമസ് (വാരിങ്ങ്ടണ്‍ മലയാളി അസോസിയേഷന്‍)
ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍: ജോയ് ആഗസ്തി (ലിമ ലിവര്‍പൂള്‍ )
സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍: സജു കവുങ്ങ (മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍)

ജനുവരി 28 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ചാണ് യുക്മ ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്നത്.യുക്മ ദേശീയ കമ്മിറ്റി യുക്മയുടെ ഔദ്യോകിക വെബ്‌സൈറ്റില്‍ ഈ മാസം 16 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യുക്മ പ്രതിനിധികള്‍ക്കാണ് ദേശീയ വോട്ടെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുവാന്‍ അര്‍ഹതയുള്ളത്.വോട്ടെടുപ്പിന് എത്തുന്ന പ്രതിനിധികള്‍ ആവശ്യമെങ്കില്‍ കാണിക്കുവാന്‍ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ് ഒപ്പം കരുതേണ്ടതാണ്.

മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി, റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പുതന്നെ അവസാന വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന സവിശേഷത ‘യുക്മ ഇലക്ഷന്‍ 2017’ ന് അവകാശപ്പെടാനുണ്ട്. അവസാന നിമിഷങ്ങളിലെ ലിസ്റ്റ് തിരുത്തലുകള്‍ക്ക് യാതൊരുവിധ പഴുതുകളും അവശേഷിപ്പിക്കാതെ, തികച്ചും സുതാര്യമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിഷ്‌ക്കാരം നടപ്പിലാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more