1 GBP =
breaking news

തനിമയും ഒരുമയും മുഖമുദ്രയാക്കിയ ബ്രിസ്റ്റോള്‍ ക്‌നാനായ യൂണിറ്റിന് വീണ്ടും കരുത്താര്‍ന്ന നേതൃത്വം

തനിമയും ഒരുമയും മുഖമുദ്രയാക്കിയ ബ്രിസ്റ്റോള്‍ ക്‌നാനായ യൂണിറ്റിന് വീണ്ടും കരുത്താര്‍ന്ന നേതൃത്വം

ബിനോയ് ജോസ് മാങ്കോട്ടില്‍
കഴിഞ്ഞ 14 വര്‍ഷങ്ങളായി സഭാവിശ്വാസത്തോടൊപ്പം ക്‌നാനായ തനിമയും പാരമ്പര്യവും കാത്ത് പരിപാലിച്ച് കൊണ്ട് UKKCA യുടെ ഈ വര്‍ഷത്തെ എറ്റവും നല്ല യൂണിറ്റുകളിലൊന്നായി തിരഞ്ഞെടുക്കപ്പട്ട യൂണിറ്റ്, UKKCAയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവും സെന്‍ട്രല്‍ കമ്മറ്റികളില്‍ കരുത്തരും വ്യക്തിപ്രഭാവമുള്ളവരേയും സംഭാവന ചെയ്തിട്ടുള്ളതുമായ ബ്രിസ്റ്റോള്‍ ക്‌നാനായ സമൂഹം എന്നിങ്ങനെയുള്ള മാതൃകാപരമായ പല വിധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുംഇവിടുത്തെ ക്‌നാനായ സമൂഹത്തിന് പ്രചോദനമേകാന്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് വീണ്ടുംചുറുചുറുക്കും കാര്യക്ഷമതയുള്ള പുതിയ ഭാരവാഹികളെ 02/12/17 ല്‍ പതിവു പോലുള്ള എല്ലാ മാസാദ്യ ശനിയാഴ്ച്ചയിലെ വി.കുര്‍ബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട ഫിലിപ്പ് കുഴിപ്പറമ്പിലച്ചന്റെ മഹനീയ സാന്നിധ്യത്തില്‍ ഏക മനസ്സോടെ തിരഞ്ഞെടുത്തു .ബ്രിസ്റ്റോള്‍ യൂണിറ്റിന്റെ നവ നേതൃത്വത്തിലേക്ക്, തോമസ് ജോസഫ് (പ്രസിഡന്റ്), ബിനോയ് ചാക്കോ (സെക്രട്ടറി) ,ലിജോ ജെയിംസ് (ട്രഷറര്‍), സുജ ജോജി (വൈ. പ്രസിഡന്റ്), അബി ജോസഫ് (ജോ. സെക്രട്ടറി ), ബോബി സൈമണ്‍ (ജോ. ട്രഷറര്‍), ടിജോ തോമസ്, ജെയിന്‍ സ്റ്റീഫന്‍ (യൂത്ത് കോര്‍ഡിനേറ്റ്‌സ്) റെജി തോമസ്, മോളി പീറ്റര്‍ ( വനിതാ ഫോറം പ്രതിനിധികള്‍) എന്നിവരെയാണ് പുതിയ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തത്.

നാട്ടിലും മറ്റ് വിദേശ രാജ്യങ്ങളുമടക്കം ബ്രിസ്റ്റോളിലും വര്‍ഷങ്ങളായി ക്‌നാനായ സമുദായത്തിലും മറ്റ് ഇതര സംഘടനകളിലും വളരെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളിലൂടെ ഏറ്റടുത്ത കര്‍ത്തവ്യങ്ങള്‍ വളരെ വ്യക്തമായും കൃത്യമായും പരിസമാപ്തിയിലെത്തിച്ച തോമസ് ചേട്ടന്റെ നേതൃത്യത്തില്‍ ഈ സമൂഹം വീണ്ടും ഒറ്റക്കെട്ടായി നിലകൊള്ളുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more