1 GBP = 103.89

കലാലോകത്തെ വിസ്മയമായ സ്വിസ്സിലെ കൊച്ചു വാനമ്പാടി ജാനറ്റ് ചെത്തിപ്പുഴ ‘പൈതല്‍’ എന്ന സംഗീത ആല്‍ബത്തിനായി ആലപിച്ച ‘സന്ധ്യകളില്‍ ‘ എന്ന ഗാനം സ്വിസ്സിന്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത ദൃശ്യാവിഷ്‌കാരത്തിലൂടെ ……

കലാലോകത്തെ  വിസ്മയമായ സ്വിസ്സിലെ കൊച്ചു വാനമ്പാടി ജാനറ്റ് ചെത്തിപ്പുഴ ‘പൈതല്‍’ എന്ന സംഗീത ആല്‍ബത്തിനായി ആലപിച്ച ‘സന്ധ്യകളില്‍ ‘ എന്ന ഗാനം സ്വിസ്സിന്റെ പ്രകൃതി ഭംഗി ഒപ്പിയെടുത്ത ദൃശ്യാവിഷ്‌കാരത്തിലൂടെ ……

കലയുടെ കളിത്തൊട്ടിലില്‍ നിന്നും ഉദിച്ചുയരുന്ന അനുഗ്രഹീതയായ ജാനറ്റ് ചെത്തിപ്പുഴ എന്ന കൊച്ചു കലാകാരി നൃത്തത്തിലെന്ന പോലെ പാട്ടിന്റെ ലോകത്തും വിസ്മയമായി മാറുകയാണ്. c ജിനോ കുന്നുംപുറത്തിന്റെ പുതിയ സംഗീത ശില്പമായ ‘പൈതല്‍’ എന്ന ആല്‍ബത്തിലൂടെ ആണ് പാട്ടിന്റെ മായാലോകത്തേക്കു ജാനെറ്റിന്റെ പ്രവേശനം . കേരളത്തിലും വിദേശത്തുമുള്ള ഇരുപത്തിമൂന്നു കുരുന്നുകളെ ഒന്നിച്ചണിനിരത്തി കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഗീത ആല്‍ബം പുറത്തിറങ്ങിയത് . ജിനോയുടെ നൂറ്റിരണ്ടാമതു സംഗീത ആല്‍ബമാണിത്.

പൈതല്‍ എന്ന സംഗീത ആല്‍ബത്തില്‍ മൂന്നു ഗാനങ്ങളാണ് ജാനറ്റ് ആലപിച്ചത്. അതില്‍ ‘സന്ധ്യകളില്‍’ എന്ന ഗാനമാണ് പ്രകൃതിരമണീയമായ സ്വിറ്റ്സര്‍ലാന്‍ഡിന്റെ മുഴുവന്‍ മനോഹാരിതയും ഒപ്പിയെടുത്തു കൊണ്ട് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ രചന മനോജ് ഇലവുങ്കലും സംഗീതം നെല്‍സണ്‍ പീറ്ററും ദൃശ്യാവിഷ്‌കാരം യശോധരനും എഡിറ്റിങ് മെന്‍ഡോസ് ആന്റണിയും നിര്‍വഹിച്ചിരിക്കുന്നു.

സ്വിറ്റ്സര്‍ലാന്‍ഡിലെ മിക്കവേദികളിലെയും നിറസാന്നിധ്യമാണ് ജാനെറ്റിപ്പോള്‍. ജാനറ്റ് ആലപിക്കുന്ന ഗാനങ്ങള്‍ ആരുടെയും മനസിനെ പിടിച്ചു കുലുക്കും. പ്രായത്തില്‍ കവിഞ്ഞ ഭാവുകങ്ങള്‍ നിറഞ്ഞ ഗാനങ്ങള്‍ കൊണ്ടും ഹൃദയ നൈര്‍മല്യം കരകവിഞ്ഞൊഴുകുന്ന പുഞ്ചിരി കൊണ്ടും ജാനറ്റ് ഇതിനോടകം മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയിരിക്കുന്നു. ഈ കൊച്ചു വാനമ്പാടി ഗാനങ്ങള്‍ പാടുമ്പോള്‍ കേട്ടു നില്‍ക്കുന്നവരുടെയും മനസുകള്‍ താളങ്ങളൊപ്പം തുള്ളി ചാടിക്കൊണ്ടിരിക്കും. അവള്‍ പുഞ്ചിരിയോടെ പാടുന്നു. അവള്‍ ഗാനങ്ങള്‍ പാടുന്നതിനൊപ്പം കണ്ണുകള്‍ ഇമവെട്ടിക്കുന്നു. കൈകളും കൈവിരലുകളും കാര്‍കൂന്തലും ഒപ്പം ഡാന്‍സ് ചെയ്യുന്നു. അവളുടെ ഇമ്പമേറിയ ഗാനങ്ങളില്‍ അറിയാതെ സഹൃദയ മനസുകള്‍ ലയിച്ചുപോവും. .

സ്വതസിദ്ധമായ സംഗീത സിദ്ധി കൊണ്ട് ഈ ചെറിയ പ്രായത്തിനുള്ളില്‍ ജാനറ്റ് യൂറോപ്പില്‍ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു… സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ഈ കൊച്ചു മിടുക്കിയെ വളരുമ്പോള്‍ പാട്ട് പഠിപ്പിക്കണം എന്ന് അച്ഛനുമമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വളര്‍ന്നു വലുതാകാനൊന്നും കൊച്ചു ജാനറ്റ് കാത്തു നിന്നില്ല. രണ്ടാം വയസ്സില്‍ ജാനെറ്റിനു വേണ്ടി അമ്മ പാടിയിരുന്ന താരാട്ട് പാട്ടുകള്‍ എറ്റു പാടികൊണ്ട് ഈ കൊച്ചു മിടുക്കി തന്റെ സംഗീതത്തോടുള്ള ഇഷ്ടം അറിയിച്ചു. തൊടുപുഴ സ്വദേശികളായ സൂറിച് എഗ്ഗില്‍ താമസിക്കുന്ന സിബി ,ജിന്‍സി ദമ്പതികളുടെ മകളാണ് സ്വിസ്സില്‍ ജനിച്ച് വളരുന്ന ജാനെറ്റ്.

ആലാപനത്തിലെന്നപോലെ നൃത്തത്തിലും കാണികളെ അത്ഭുതപ്പെടുത്തുകയാണ് ജാനറ്റ് . വിവിധ കലാമേളകളിലൂടെ ജാനറ്റ് ഇതിനോടകം നിരവധി സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. ലോകത്തിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെന്നൈയിലും ലണ്ടനിലും വച്ചു നടത്തിയ വേള്‍ഡ് ഓഫ് ഹിഡന്‍ ഇഡോള്‍ ഷോ ആദ്യമായി ഈ വര്‍ഷം സൂറിച്ചില്‍ അരങ്ങേറിയപ്പോള്‍ ഫൈനല്‍ മത്സരത്തില്‍ ക്ലാസിക്കല്‍ ഡാന്‍സില്‍ ഭാരതനാട്യത്തിനും , മോഹിനിയാട്ടത്തിനും ഒന്നാം സമ്മാനവും ഓവറോള്‍ ചമ്പ്യാന്‍ഷിപ്പും നേടി സ്വിസ്സിലെ ഈ കലാപ്രതിഭ ജാനറ്റ് ചെത്തിപ്പുഴ വിജയകതിലകമണിഞ്ഞിരുന്നു. മുപ്പതിലധികം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ജാനറ്റ് ഈ വിജയകിരീടത്തിനു അര്‍ഹയായത്. കലാരംഗത്തു മുന്നേറുന്ന ഈ കൊച്ചുകലാകാരിക്ക് എല്ലാ ആശംസകളും ….

വാര്‍ത്ത: സിബി മാത്യൂസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more