1 GBP = 103.87

നേതാജിക്ക് ആദരം; സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

നേതാജിക്ക് ആദരം; സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. ഇന്ത്യാ ​ഗേറ്റിലാണ് നേതാജിയുടെ ഹോളോ​ഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത്.

സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ചാണ് ആദരം. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രശസ്ത ശിൽപി അദ്വൈത് ​ഗഡനായകാണ് നേതാജിയുടെ പ്രതിമയും പണിതത്. ഒഡീഷ സ്വദേശിയായ അദ്വൈത് ഡൽഹി രാജ് ഘട്ടിലെ ദണ്ഡിയാത്രയുടെ ശിൽപവും പണി കഴിപ്പിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more