1 GBP = 103.12

കാക്കുവും, മുഹമ്മദ് സിയാവുദ്ദിനും, ഒർലാണ്ടോ മത്സ്യോദയും, ഗുംനാമി ബാവയും പിന്നെ നേതാജിയും….

കാക്കുവും, മുഹമ്മദ് സിയാവുദ്ദിനും, ഒർലാണ്ടോ മത്സ്യോദയും, ഗുംനാമി ബാവയും പിന്നെ നേതാജിയും….

ജയകുമാർ നായർ

സ്വാത്രന്ത്ര്യ സമര നായകൻ സുബാഷ് ചന്ദ്ര ബോസിൻറെ ജന്മ ദിനമായിരുന്നു ജനുവരി 23 ,(1897 ജനുവരി 23) ബ്രിട്ടനിൽ നിന്നും ഗാന്ധിയൻ മാർഗത്തിലൂടെ സ്വാതന്ത്ര്യo നേടുവാൻ പരിമിതികൾ ഉണ്ട് എന്നു മനസിലാക്കി സായുധ സമര മാർഗം തിരഞ്ഞെടുത്ത ബോസ് അതിനായി ഇന്ത്യൻ നാഷണൽ ആർമി എന്ന പേരിൽ ഭാരതീയമായ സൈനീക വ്യുഹത്തിന് രൂപം കൊടുത്ത് പോരാടി .

ബ്രിട്ടനിൽ സിവിൽ സർവീസ് പരിക്ഷയിൽ രണ്ടാം സ്ഥാനക്കാരനായിരിന്നിട്ടും ജോലിയിൽ പ്രവേശിക്കാതെ അടിമത്വ ഭാരതത്തിന്റെ മോചനത്തിനായി ജീവിതം മാറ്റിവെച്ച ബോസ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസിലൂടെ ആയിരുന്നു .ദേശീയ സേവാദൾ സ്ഥാപിച്ച ബോസ്, സ്വരാജ് എന്ന പത്രവും തുടങ്ങി, കൽക്കത്ത മുൻസിപ്പൽ കോർപറേഷൻ സി ഇ ഒ ആയും അദ്ദേഹം അക്കാലത്ത് പ്രവർത്തിച്ചിരുന്നു . 1924 – ൽ അറസ്റ്റിലായ ബോസ് പിന്നീട് 1927 ൽ മോചിതനായി. കോൺഗ്രസ്സ് ജനറൽ സെക്കറട്ടറിയായി ചുമതല ഏറ്റു കൊണ്ട് ബോസ് തൻറെ പ്രവർത്തനങ്ങൾ തുടർന്നു. പിന്നീട് പ്രസിഡന്റുമായി, എന്നാൽ ആശയപരമായി ഭിന്നത വർധിച്ചപ്പോൾ അദ്ദേഹം പാർട്ടി വിട്ടു .

അഹിംസ കേവലം സമാധാനകാലത്തെ ആയുധം മാത്രമാണെന്നും, രണ്ടാം ലക മഹായുദ്ധഹത്തിൻറെ അനിശ്ചിതത്വം മുതലെടുത്ത് സായുധ സമരത്തിലൂടെ അടിമത്വത്തിൽ നിന്നും പൂർണ മോചനം നേടണമെന്നും, തുടർന്ന് ഭാരതത്തെ ഒരു വ്യവസായ വൽകൃതരാജ്യമാക്കണമെന്നും ബോസ് വാദിച്ചപ്പോൾ, പൂർണ സ്വരാജ് അല്ല ഇപ്പോൾ വേണ്ടതെന്നും (പിന്നീട് നിലപാട് തിരുത്തി ), നാം കാർഷിക സംസ്കരമാണ് വളർത്തേണ്ടതെന്നും, അഹിംസ എല്ലായിപ്പോഴും ശക്തമായ ആയുധമാണെന്നും ഗാന്ധി നിലപാടെടുത്തു. തുടർന്ന് കോൺഗ്രസ് വിട്ട ബോസ്, ഫോർ വേഡ് ബ്ലോക്ക് എന്ന പാർട്ടി രൂപികരിച്ചു. വീണ്ടും അറസ്റ്റിലായ ബോസ്, കസ്റ്റഡിയിൽ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു. ഇംഗ്ലീഷ് കസ്റ്റഡിയിൽ ബോസ് മരണമടഞ്ഞാൽ അപകടമാണ് എന്നു മനസിലാക്കി അവർ അദ്ദേഹത്തെ വിട്ടു തടങ്കലിലേക്ക് മാറ്റി.

വീട്ടു തടംങ്കല്ലിൽനിന്നും രക്ഷപെട്ട് മുഹമ്മദ് സിയാവുദിൻ’ എന്ന ഇൻഷുറൻസ് ഏജൻറ് ആയി വേഷം മാറി കൊൽക്കൊത്ത യിൽനിന്നും പലായനം, ചെയ്ത ബോസ് ‘ഖാൻ മുഹമ്മദ് സിയാവുദിൻ ഖാൻ’ എന്ന പഠാൺ വേഷത്തിൽ കാബൂളിൽ എത്തി, ആദ്യം റഷ്യൻ എംബസിയിൽ നിന്നുമുള്ള സഹായത്തിനായി ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ കാബൂളിലെ ജർമ്മൻ എംബസിയെ സമീപിച്ചു, അവിടെ നിന്നുമുള്ള ഉപദേശം സ്വികരിച് ഇറ്റാലിയൻ എംബസിയിലേക്ക്, കുറച്ചു ദിവസങ്ങൾക്കുശേഷം അവർ നൽകിയ പാസ്സ്പോർട്ടുമായി ‘ഒർലാണ്ടോ മത്സ്യോദ’ എന്നപോരിൽ റഷ്യ വഴി ബർലിനിലേക്ക് ,ഹിറ്റ്ലറുടെ സഹായത്തോടെ ജർമനിയിലെയും ഇറ്റലിയിലെയും യുദ്ധ തടവുകാരായ ഇന്ത്യൻ പട്ടാളക്കാരെ( ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാർ ) ചേർത്ത് ഐ എൻ എ രൂപികരിച്ചു,അമ്പതിനായിരത്തോളം വരുന്ന ഇന്ത്യൻ നാഷണൽ ആർമി യുമായി റഷ്യ, അഫ് ഗാനിസ്ഥാൻ വഴി ഇന്ത്യയിലേക്ക് പ്രവേശിക്കുവാൻ കണക്കുകൂടിയ ബോസിന്റെ വഴി ജർമനിയുടെ സോവിയറ്റ് ആക്രമണത്തോടെ പൂർണമായും അടഞ്ഞു .

ജർമൻ പ്രവാസത്തിനിടയിൽ അദ്ദേഹം ഒരു ജർമൻ വനിതയെ വിവാഹം കഴിക്കുകയും അവർക്ക് ഒരു പെൺകുട്ടി ജനിക്കുകയും ചെയ്‌തു , അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു .(അനിത ബോസ് ) ജപ്പാൻ സിംഗപ്പൂർ കീഴട ക്കിയപ്പോൾ യുദ്ധ തടവുകാരായി പിടിക്കപ്പെട്ട ഇന്ത്യൻ പട്ടാളക്കരെ ചേർത്ത് ബാബുരാജ് ബിഹാരി ബോസ് ,അവിടെയും ഐ എൻ എ രൂപിക്കരിച്ചു , ഹിറ്റ്ലറുടെ നിർദേശപ്രകാരം ജർമൻ മുങ്ങി കപ്പലിൽ ജപ്പാൻ ലക്ഷ്യ മാക്കിനീങ്ങിയ ബോസ് ,സിംഗപ്പൂരിലെത്തി ഐ എൻ എ യുടെ നേതൃത്വം ഏറ്റെടുത്തു .തുടർന്ന് ബർമയിലെത്തി , 1914 മാർച്ചിൽ ചിൻണ്ട്‌ വിൻ നദി കടന്ന ഐ എൻ എ ഏപ്രിൽ ആറിന് കൊഹിമ പാസിലെത്തി ഇന്ത്യൻ മണ്ണിൽ ദേശീയപതാക ഉയർത്തി, അങ്ങനെ മണിപ്പൂരിലെത്തിയ സേന കൊഹിമ പട്ടണം ലക്ഷ്യമാക്കി മുന്നേറി . ദിവപൂർ റെയിൽ ജംക്ഷൻ പിടിച്ചടക്കിയ ശേഷം അസ്സമിലൂടെ ബംഗാളിലേക്ക് പടയോട്ടം നടത്തുകയായിരുന്നു ലക്ഷ്യം , അതിനുള്ളിൽ തന്നെ ജപ്പാൻ ആൻഡമാൻ കിഴടക്കി , എന്നാൽ അമേരിക്ക കൂടി രണ്ടാം ലോക മഹായുദ്ധ ത്തിൽ പങ്കാളിയായതോടെ ജപ്പാനിൽനിന്നുമുള്ള സഹായങ്ങൾ ദിനം പ്രതി കുറഞ്ഞുവന്നു ,ഹിരോഷിമയിലും, നാഗസാക്കിയിലും അമേരിക്ക അണുബോംബുകൾ വാർഷിച്ചതോടെ ജപ്പാൻ കിഴടങ്ങാൻ തയ്യാറായി ,തുടർന്ന് എപ്പോൾ വിളിച്ചാലും വീണ്ടും അണിചേരണം എന്ന നിർദ്ദേശത്തോടെ മുഴുവൻ ശമ്പളവും നൽകി ബോസ് സേനയെ പിരിച്ചുവിട്ടു ,1945 ഓഗസ്റ്റ് 17 സൈഗോൺ വിമാനത്താവളത്തിൽ നിന്നും മഞ്ചൂരിയ ലക്ഷ്യമാക്കി പറന്ന ജപ്പാൻ ബോംബർ വിമാനത്തിൽ നേതാജിയും ,അദ്ദേഹത്തിൻറെ വിശ്വസ്തൻ ഹബീബുൾ റഹ്‌മാനും യാത്രക്കാരായിരുന്നു ,ആ യാത്രയിൽ ഫോർമസ യിലെ (തായ്‌വാൻ ) തായ്ഹോക്കു വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് മരണമടഞ്ഞു , അദ്ധേഹത്തിൻറെ ചിതാഭസ്മം ജപ്പാനിലെ ടോക്കിയോയിലുള്ള രംഗോച്ചി ക്ഷേത്രത്തിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു…….

സ്വാതന്ത്ര്യ ലബ്ദിയിൽ നേതാജി യുടെ യും ഐ എൻ എ യുടെയും സംഭാവന എത്രമാത്രം ? ടോക്കിയോയിലെ രംഗോച്ചി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം നേതാജിയുടേത് തന്നെയോ ? നൂറു കിലോയോളം വരുന്ന സ്വർണവും രത്‌നങ്ങളുമടങ്ങിയ ഐ എൻ എ യുടെ സഞ്ചിത നിധി എവിടെ ? ഫൈസാബാദിലെ ഗുംനാമി ബാവ നേതാജി തന്നെയായിരുന്നോ ? ഒരുകൂട്ടം ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള അന്വേഷണം തുടരും ……..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more