1 GBP = 103.12

ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾ​െപ്പടുത്തിയ വിവാദ ഭൂപടത്തിന്​ അന്താരാഷ്​ട്ര അംഗീകാരം തേടി നേപാൾ

ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾ​െപ്പടുത്തിയ വിവാദ ഭൂപടത്തിന്​ അന്താരാഷ്​ട്ര അംഗീകാരം തേടി നേപാൾ

ന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾ​െപ്പടുത്തിയ വിവാദ ഭൂപടത്തിന്​ അന്താരാഷ്​ട്ര അംഗീകാരം തേടി നേപാൾ. യു.എന്നിനും ഗൂഗിളിനും മാപ്​ അയച്ചുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പദ്​മ ആര്യാലിനെ ഉദ്ധരിച്ച്​ നേപാളി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഇന്ത്യയുടെ മൂന്ന്​ ഭൂഭാഗങ്ങൾ -ലിമ്പിയാദുര, ലിപു ലേക്​​, കാലാപാനി-എന്നിവയാണ്​ നേപാൾ അനധികൃതമായി ഭൂപടത്തിൽ ഉൾ​െപ്പടുത്തിയത്​. ഇൗ വർഷം ജൂണിലാണ്​ ഭരണഘടന ഭേദഗതിയിലൂടെ പുതിയ മാപ്​ ദേശീയ ചിഹ്നത്തിൽ ഉൾപ്പെടുത്താൻ കാഡ്​മണ്ഡു തീരുമാനിച്ചത്​. ‘ചരിത്രപരമായി തെളിവില്ലാത്തതും കൃത്രിമവുമായ വികസനം’എന്നാണ്​ ഇന്ത്യ നേപാളി​​െൻറ പുതിയ നീക്കത്തെ വിശേഷിപ്പിച്ചത്​.

കയ്യേറിയ പ്രദേശങ്ങൾ ഉൾ​െപ്പടുത്തി നേപ്പാൾ സർക്കാർ പുസ്​തകം പ്രസിദ്ധീകരിക്കുമെന്നും സൂചനയുണ്ട്​. ലിപു ലേക്​ ചുരത്തിനേയും ജാർഘണ്ഡിലെ ദർഛൂലയേയും ബന്ധിപ്പിച്ച്​ 80 കിലോമീറ്റർ ദൂരത്തിൽ ഇന്ത്യ റോഡ്​ നിർമിച്ചതോടെയാണ്​ നേപാളുമായി അതിർത്തിയിൽ സംഘർഷം ഉടലെടുത്തത്​. മെയ്​ എട്ടിന്​ റോഡി​​െൻറ ഉദ്​ഘാടനം പ്രതിരോധമന്ത്രി രാജ്​നാഥ്​ സിങ്ങ്​ നിർവഹിക്കുകയും ചെയ്​തു.

ഇന്ത്യയുടെ സാമന്ത രാജ്യത്തിനെ പോലെ പെരുമാറിയിരുന്ന നേപാളി​​െൻറ പുതിയ നീക്കങ്ങൾക്ക്​ പിന്നിൽ ചൈനയുടെ കൈകളാണെന്നാണ്​ സൂചന. ഇന്ത്യക്കും ചൈനക്കും ഇടയിലെ തന്ത്രപ്രധാന സ്​ഥലങ്ങളിലാണ്​ നിലവിൽ നേപാൾ അവകാശവാദം ഉന്നയിക്കുന്നത്​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more