1 GBP = 103.14

നേപ്പാളിൽ വിമാനം തകർന്നുവീണു; വിമാനത്തിൽ 72 യാത്രക്കാർ

നേപ്പാളിൽ വിമാനം തകർന്നുവീണു; വിമാനത്തിൽ 72 യാത്രക്കാർ

കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ വിമാനം തകർന്നു വീണു. പൊഖാറ പഴയ വിമാനത്താവളത്തിനും ഇന്റർനാഷണൽ എയർപോർട്ടിനും ഇടയിലാണ് വിമാനം തകർന്നു വീണത്. 

68 യാത്രക്കാരും നാല് ​ജീവനക്കാരുമുൾപ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 30 പേരുടെ മൃതദേഹം കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. യതി എയർലൈൻസിന്‍റെ ചെറു വിമാനമാണ് അപകടത്തിൽപ്പെട്ടത്അപകടത്തെ തുടർന്ന് പൊഖാറ ഇന്റർനാഷനൽ എയർപോർട്ട് താൽക്കാലികമായി അടച്ചു. അപകടവിവരത്തെ സംബന്ധിച്ച് യതി എയർലൈൻസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more