1 GBP = 103.96

നേപ്പാൾ വിമാനദുരന്തം: 71 മൃതദേഹങ്ങൾ കണ്ടെടുത്തു

നേപ്പാൾ വിമാനദുരന്തം: 71 മൃതദേഹങ്ങൾ കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണ് മരിച്ച യാത്രക്കാരിൽ 71 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 72 പേരാണ് വിമാനത്തിൽ ആകെയുണ്ടായിരുന്നത്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് നേപ്പാൾ സേനാ വൃത്തങ്ങൾ അറിയിച്ചു.

നേപ്പാളിലെ പൊഖാറയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് യെതി എയർലൈൻസിന്റെ 9എൻ-എ.എൻ.സി എ.ടി.ആർ-72 വിമാനം മലയിടുക്കിൽ തകർന്നുവീണത്. 53 നേപ്പാളികളും അഞ്ച് ഇന്ത്യക്കാരടക്കം 15 വിദേശികളും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

22 മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ജീവനക്കാരുടെയും വിദേശികളുടേതുമടക്കമുള്ള 48 മൃതദേഹങ്ങളിൽ 25 എണ്ണം സേനാ ഹെലികോപ്ടറിൽ കാഠ്മണ്ഡു ത്രിഭുവൻ യൂനിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിലേക്ക് മാറ്റി. ബാക്കിയുള്ള മൃതദേഹങ്ങളും കാഠ്മണ്ഡുവിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ഉത്തർപ്രദേശിലെ ഗാസിപ്പുർ സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി ബന്ധുക്കൾ കാഠ്മണ്ഡുവിലെത്തി. 

ഫ്രാൻസ് ആസ്ഥാനമായ എ.ടി.ആർ കമ്പനി നിർമിച്ചതാണ് അപകടത്തിൽപെട്ട വിമാനം. അന്വേഷണത്തിന് സഹായിക്കാനായി ഫ്രാൻസിന്റെ അപകട അന്വേഷണ ഏജൻസി വിദഗ്ധർ നേപ്പാളിലെത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more