1 GBP = 103.16

നേ​പ്പാ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ: 17 മ​ര​ണം

നേ​പ്പാ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ: 17 മ​ര​ണം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യാ​ണ് പ​ശ്ചി​മ നേ​പ്പാ​ളി​ലെ സു​ദു​ർ പ​ശ്ചിം പ്ര​വി​ശ്യ​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യ​ത്. കു​റ​ച്ച് ദി​വ​സ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ന​ത്ത മ​ഴ നേ​പ്പാ​ളി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 11 പേ​രെ പ​രി​ക്കു​ക​ളോ​ടെ ഹെ​ലി​കോ​പ്ട​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ഷി​ച്ചു. 

കാ​ണാ​താ​യ മൂ​ന്ന് പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്നു. ഏ​ഴ് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഭീം​ദ​ത്ത ഹൈ​വേ​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ച്ച്ഹാം ജി​ല്ല​യി​ൽ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളെ​യും ബാ​ധി​ച്ചു. ജൂ​ൺ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ മാ​സ​ങ്ങ​ളി​ൽ നേ​പ്പാ​ളി​ലെ പ​ർ​വ​ത മേ​ഖ​ല​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ പ​തി​വാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more