1 GBP = 103.12

നെഹ്‌റു ട്രോഫി വള്ളംകളി: പായിപ്പാടന്‍ ചുണ്ടന്‍ ചാമ്പ്യന്മാര്‍

നെഹ്‌റു ട്രോഫി വള്ളംകളി: പായിപ്പാടന്‍ ചുണ്ടന്‍ ചാമ്പ്യന്മാര്‍

ആലപ്പുഴ: 66-ാം മത് നെഹ്‌റു ട്രോഫി പായിപ്പാടന്‍ ചുണ്ടന് സ്വന്തം. പുന്നമടക്കായലില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ കേരള പൊലീസ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ രണ്ടാം സ്ഥാനത്തെത്തി. സെക്കന്റുകളുടെ വ്യത്യാസത്തില്‍ ആയാപറമ്പ് പാണ്ടി മൂന്നും ചമ്പക്കുളം ചുണ്ടന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.

4.28 സെക്കന്റിലാണ് ജയിംസ് കുട്ടി ജേക്കബ്ബ് ക്യാപ്റ്റനായ കുമരകം പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റ പായിപ്പാടന്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്. ആലപ്പുഴ എസ്പി  സുരേന്ദ്രന്‍ ക്യാപ്റ്റനായ പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ 4. 39 സെക്കന്റില്‍ കന്നി അങ്കത്തില്‍ തന്നെ രണ്ടാമതെത്തി. കുട്ടമംഗലം യുനൈറ്റഡ് ബോട്ട് ക്ലബിന്റെ ആയാപറമ്പ് പാണ്ടി 4.39 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ചമ്പക്കുളം ചുണ്ടന്‍ നാലാമതെത്തി.

 

ഉച്ചയ്ക്ക് 2 മണിക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് മന്ത്രി തോമസ് ഐസക് ട്രോഫികള്‍ വിതരണം ചെയ്തു. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, കേരള ബ്ലാസ് റ്റേഴ്‌സ് ടീമംഗങ്ങള്‍ എന്നിവരും മുഖ്യാതിഥികളായി എത്തിയിരുന്നു. ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തേണ്ട ജലമേള പ്രളയത്തെത്തുടര്‍ന്ന് മൂന്ന് മാസത്തിനിപ്പുറം നടന്നപ്പോഴും അലപ്പുഴക്കാരുടെ ആവേശം ഒട്ടും കുറഞ്ഞിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more