1 GBP = 103.76

അലഹബാദിൽ നെഹ്‌റുവിന്റെ പ്രതിമ നഗരത്തിൽ നിന്ന് നീക്കം ചെയ്തു, ആർ എസ് എസ് ആചാര്യന്റെ നിലനിറുത്തി; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും

അലഹബാദിൽ നെഹ്‌റുവിന്റെ പ്രതിമ നഗരത്തിൽ നിന്ന് നീക്കം ചെയ്തു, ആർ എസ് എസ് ആചാര്യന്റെ നിലനിറുത്തി; പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സും സമാജ്‌വാദി പാർട്ടിയും

അലബഹാദിലെ ബല്‍സാന്‍ ചൗരയിലുണ്ടായിരുന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കുംഭമേളയോടനുബന്ധിച്ച് നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ നീക്കം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് പ്രതിമ നീക്കം ചെയ്തത്. അടുത്തവര്‍ഷം ജനുവരിയിലാണ് കുംഭമേള.

എന്നാല്‍ നെഹ്‌റുവിന്റെ പ്രതിമ നിന്നിരുന്ന അതേ റോഡിലുള്ള ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തിട്ടില്ല. കുംഭമേളയുടെ ഭാഗമായുള്ള തിരക്ക് ഒഴിവാക്കാന്‍ റോഡ് വീതികൂട്ടേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും, നെഹ്‌റുവിന്റെ പ്രതിമ റോഡിന്റെ മധ്യത്തിലാണെന്നതിനാലാണ് അത് മാറ്റിസ്ഥാപിക്കേണ്ടിവന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അടുത്തുള്ള പാര്‍ക്കിലേക്ക് നെഹ്റുവിന്റെ പ്രതിമ മാറ്റി സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ എന്തുകൊണ്ട് നീക്കം ചെയ്തില്ലെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല.

നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധസൂചകമായി കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനം സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ പ്രതിമ നീക്കം ചെയ്യാനെത്തിയ ക്രെയിന്‍ തടഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more