1 GBP =
breaking news

സൽമാനെ വധിക്കാൻ കുപ്രസിദ്ധ ഗുണ്ട നെഹ്‌റ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

സൽമാനെ വധിക്കാൻ കുപ്രസിദ്ധ ഗുണ്ട നെഹ്‌റ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ

മുംബയ്: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വധിക്കാൻ കുപ്രസിദ്ധ ഗുണ്ടാ നേതാവും ബിഷ്നോയി സമുദായാംഗവുമായ സമ്പത്ത് നെഹ്‌റ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. കഴിഞ്ഞയാഴ്‌ച ഹരിയാന പൊലീസിന്റെ പിടിയിലായ നെഹ്‌റ തന്നെയാണ് ഇക്കാര്യങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.
സൽമാനെ അപായപ്പെടുത്തുന്നതിന്റെ ഭാഗമായി ഇയാൾ താരത്തെ പിന്തുടരുകയും വീടിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്‌തിരുന്നു. കൃഷ്‌ണ മൃഗത്തെ വെടിവച്ച് കൊന്നതിലുണ്ടായ വൈരാഗ്യമാണ് ഗൂഡാലോചനയ്‌ക്ക് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. സൽമാനെ കൊലപ്പെടുത്തിയതിന് ശേഷം വിദേശത്തേക്ക് കടക്കാനായിരുന്നു നെഹ്‌റയുടെ പദ്ധതിയെന്ന് ഹരിയാന പൊലീസ് പറഞ്ഞു. ഈമാസം ആറിനാണ് നെഹ്‌റയെ ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്‌തത്.

രാജസ്ഥാനിലെ ചുരു ജില്ലയിൽ കാലൗരി ഗ്രാമവാസിയായ നെഹ്‌റ, ലോറൻസ് ബിഷ്‌നോയി സംഘത്തിലെ വെടിവയ്‌ക്കൽ വിദഗ്ധനാണ്. സമൂഹമാദ്ധ്യമങ്ങളിൽ വളരെ സജീവമാണ് ബിഷ്‌ണോയി സംഘം. 1998ൽ രണ്ട് കൃഷ്‌ണ മൃഗങ്ങളെ വേട്ടയാടി കൊന്നതിന്റെ പേരിലാണ് സൽമാൻ ബിഷ്‌ണോയി സംഘത്തിന്റെ ശത്രുവായി മാറിയത്. കൃഷ്‌ണ മൃഗത്തെ ദൈവതുല്യമായി കരുതി ആരാധിക്കുന്നവരാണ് ബിഷ്‌ണോയിക്കാർ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more