1 GBP = 103.95
breaking news

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചു; അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചു; അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ നടപടി വിവാദമാകുന്നു. ഞായറാഴ്ച നടന്ന നീറ്റ് പരീക്ഷയിലാണ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതും ചുരിദാറിന്റെ നീളമുള്ള കൈകള്‍ മുറിച്ചു മാറ്റിയതും.

കുഞ്ഞിമംഗലം കൊവ്വപ്പുറം പിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. നിബന്ധനകളുടെ പേരിലാണ് ഇവര്‍ വിദ്യാര്‍ത്ഥിനികളോട് ഇങ്ങനെ പെരുമാറിയത്. പ്രവേശനപ്പരീക്ഷ നിബന്ധനകള്‍ പാലിക്കാതെ എത്തിയവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് അധികൃതര്‍ വിദ്യാര്‍ഥിനികളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. ലോഹക്കൊളുത്തുള്ള ബ്രാ ധരിച്ചെത്തിയ പെണ്‍കുട്ടികളെ കൊണ്ട് അത് ക്ലാസ് മുറിയില്‍ വെച്ച് തന്നെ അഴിപ്പിച്ച് പുറത്തുനില്‍ക്കുന്ന അമ്മമാരുടെ കൈകളില്‍ ഏല്‍പ്പിച്ച ശേഷം മാത്രമാണ് പരീക്ഷ എഴുതിപ്പിച്ചത്. പെണ്‍കുട്ടികളെ മാനസികമായി തളര്‍ത്തുകയും അപമാനിക്കുകയും ചെയ്ത അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനം. പരിശോധനകള്‍ അതിരു കടന്നതായി മാതാപിതാക്കളും വിദ്യാര്തഥികളും ഒരുപോലെ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more