1 GBP = 103.87

നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടിസ്

നീരവ് മോദിക്കെതിരെ റെഡ് കോർണർ നോട്ടിസ്

ലണ്ടൻ: കോടികളുടെ ബാങ്ക് വായ്പത്തട്ടിപ്പു നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദിക്കെതിരെ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടിസ്. സി.ബി.ഐയുടെ അപേക്ഷ പ്രകാരമാണ് ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയിലേറെ വായ്പയെടുത്തു മുങ്ങിയ കേസിലാണ് നോട്ടീസ്.

റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇന്റർപോളിലെ അംഗരാജ്യങ്ങളിൽ എവിടെയെങ്കിലും നീരവ് മോദിയുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ സാധിക്കും. പി.എൻ.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം സി.ബി.ഐ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു.

നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി, മോദിയുടെ സഹോദരൻ നിഷാൽ, കമ്പനി ഉദ്യോഗസ്ഥനായ സുഭാഷ് പറബ് എന്നിവർക്കെതിരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിൽ കേസെടുത്തിരിക്കുന്നത്.

ഇന്റർപോൾ മുഖാന്തിരം ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് മോദിക്കെതിരെ തിരച്ചിൽ നോട്ടിസും സി.ബി.ഐ അയച്ചിരുന്നു. ഇതുവഴി ഇന്റർപോളിലെ അംഗരാജ്യങ്ങളിലൊന്നിൽ മോദിയുണ്ടെങ്കിൽ അറിയാൻ സാധിക്കുമായിരുന്നു. അന്ന് യു.കെയാണ് മോദിയുടെ വിമാന യാത്ര സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. എന്നാൽ ഇയാൾ എവിടെയാണെന്ന് വ്യക്തമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more