1 GBP = 103.84
breaking news

ജൂലൈയിൽ ബ്രിട്ടൻ സാധാരണനിലയിലേക്കെത്തും; വാക്സിൻ ഗവേഷണ കേന്ദ്രത്തിനായി 93മില്യൺ പൗണ്ട് അടിയന്തിര ഫണ്ട്; നിയമങ്ങൾ പാലിച്ചാൽ ലോക്ക്ഡൗണിൽ ഇനിയും ഇളവുകൾ

ജൂലൈയിൽ ബ്രിട്ടൻ സാധാരണനിലയിലേക്കെത്തും; വാക്സിൻ ഗവേഷണ കേന്ദ്രത്തിനായി 93മില്യൺ പൗണ്ട് അടിയന്തിര ഫണ്ട്; നിയമങ്ങൾ പാലിച്ചാൽ ലോക്ക്ഡൗണിൽ ഇനിയും ഇളവുകൾ

ലണ്ടൻ: കൊറോണ വൈറസ് വാക്സിൻ വേഗത്തിൽ കണ്ടെത്താൻ ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി അടിയന്തിര സഹായമായി 93 മില്യൻ പൗണ്ട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ജൂലൈയിൽ ബ്രിട്ടീഷ് ജനജീവിതം ‘സാധാരണ നിലയിലേക്ക്’ കൊണ്ടുവരുമെന്നും ബോറിസ് പറഞ്ഞു. ടോറി എംപിമാരുമായി നടത്തിയ വിഡിയോ കോളിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.

ലോക്ക്ഡൗൺ നിയമങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞ ബോറിസ്, നിലവിലെ ലോക്ക്ഡൗൺ നടപടികൾ ബ്രിട്ടീഷുകാർ പാലിച്ചാൽ മാത്രം മതിയെന്നും കൂട്ടിച്ചേർത്തു. ജൂൺ രണ്ടിന് കോമൺസ് ചർച്ച പുനരാരംഭിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

കോവിഡ് -19 പ്രതിസന്ധിയെ അതിജീവിക്കാനും സ്വാതന്ത്ര്യം വീണ്ടെടുക്കാനും ബ്രിട്ടീഷ് ജനതയുടെ ‘മനോഭാവം’ പ്രാപ്തമാക്കുമെന്ന് ജോൺസൺ പറഞ്ഞു. പകർച്ചവ്യാധി ‘മാനവികതയിലെ ഏറ്റവും മികച്ചത്’ കൊണ്ടുവന്നിട്ടുണ്ടെന്നും പൊതുജനങ്ങളുടെ ‘സ്ഥിരോത്സാഹം’, ‘നല്ല സാമാന്യബുദ്ധി’ എന്നിവ ലോക്ക്ഡൗണിൽ നിന്ന് മുന്നൊട്ട് പോകാനും നഷ്‌ടമായ നോർമലിറ്റി’യിലേക്ക് എത്രയും പെട്ടന്ന് രാജ്യത്തെ കൊണ്ടുവരാനും കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വാക്സിൻ വേഗത്തിൽ കണ്ടെത്താനുള്ള ശ്രമത്തിനിടെ ഗവേഷണ കേന്ദ്രം എത്രയും വേഗം പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഷെഡ്യൂളിന് ഒരു വർഷം മുൻപ് 2021 വേനല്ക്കാലത്തോടെയാണ് പുതിയ കേന്ദ്രം തുറക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.

കൊറോണ വൈറസ് വാക്സിൻ ലഭ്യമായാൽ അത് വൻതോതിൽ വേഗത്തിൽ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ പദ്ധതിയുടെ പ്രധാന ഘടകമാണ് നിലവിൽ നിർമാണത്തിലിരിക്കുന്ന വാക്സിനേഷൻ മാനുഫാക്ചറിംഗ് ആൻഡ് ഇന്നൊവേഷൻ സെന്റർ (വിഎംഐസി).

കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം രാജ്യത്തെ ടെലിവിഷൻ അഭിസംബോധന ചെയ്തതിനെ തുടർന്ന് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുന്നതിനെക്കുറിച്ചുള്ള നിയമങ്ങളെക്കുറിച്ച് നിരവധി ആളുകൾ ആശയക്കുഴപ്പത്തിലായി. ഇപ്പോൾ പാർക്കുകളിലും മറ്റുമായി ഇഷ്ടപ്പെടുന്നത്ര സമയം ചെലവഴിക്കാൻ കഴിയും,‌ സാമൂഹിക അകലം പാലിക്കുന്നത് നിര്ബന്ധമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more