1 GBP = 104.08

പാർട്ടിയുടെ പൂർണ്ണ പിന്തുണ; തോമസ് ചാണ്ടി രാജി വയ്കേണ്ട സാഹചര്യമില്ലെന്ന് എൻ സി പി

പാർട്ടിയുടെ പൂർണ്ണ പിന്തുണ; തോമസ് ചാണ്ടി രാജി വയ്കേണ്ട സാഹചര്യമില്ലെന്ന് എൻ സി പി

തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ തോമസ് ചാണ്ടി രാജിവയ്‌ക്കണമെന്ന ആവശ്യം ശക്തമാകവേ, മന്ത്രിക്ക് പിന്തുണയുമായി അദ്ദേഹത്തിന്റെ പാർട്ടി രംഗത്തെത്തി. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ പരാമർശം കണക്കിലെടുത്ത് മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി ടി.പി.പീതാംബരൻ പറഞ്ഞു. നിയമോപദേശം എതിരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
മന്ത്രി തെറ്റ് ചെയ്‌തിട്ടില്ലെന്ന് തന്നെയാണ് വിശ്വാസിക്കുന്നത്. അതിനാൽ തന്നെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് തീരുമാനം. കോടതിയുടെ പരാമർശം കണക്കിലെടുക്കേണ്ടതില്ല. കോടതിയുടെ അന്തിമവിധി വരുന്നത് വരെ നോക്കാം. ഇക്കാര്യത്തിൽ സി.പി.എമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ല. തോമസ് ചാണ്ടിയെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിളിച്ചു വരുത്തിയിട്ടില്ല. തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ എൻ.സി.പി നേതൃതത്തിനോട് സി.പി.എം ആവശ്യപ്പെട്ടതായാണ് വിവരം. സാഹചര്യം ഗൗരവമുള്ളതാണെന്നും ഇനിയും തോമസ് ചാണ്ടിയെ സംരക്ഷിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലേക്ക് സി.പി.എം എത്തിയെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തമായ നിലപാട് പറയാത്ത സി.പി.എം, ചാണ്ടിയെ കൈവിടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാജിക്കാര്യം തീരുമാനിക്കണമെന്ന് തോമസ് ചാണ്ടിയെ സി.പി.എം അറിയിച്ചുവെന്നും സൂചനയുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more