1 GBP = 103.55
breaking news

എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന്; പാലാ സീറ്റ് ചര്‍ച്ചയാകും ചര്‍ച്ചയാകും

എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന്; പാലാ സീറ്റ് ചര്‍ച്ചയാകും ചര്‍ച്ചയാകും

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിയില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തിന് സിപിഎം കൈമാറിയേക്കുമെന്ന സൂചനകള്‍ നിലനില്‍ക്കെ എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. പാലാ സീറ്റിന്റെ കാര്യത്തില്‍ തല്‍കാലം ഒരു ചര്‍ച്ച വേണ്ട എന്ന നിലപാടിലാണ് എന്‍സിപി നേതൃത്വമെങ്കിലും ഈ വിഷയം യോഗത്തില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പന്റെ നീക്കം.

പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയുടെ കാര്യനില്ലന്നാണ് മാണി സി കാപ്പന്റെ നിലപാട്. എന്‍സിപിയിയിലെ ഒരു വിഭാഗം കാപ്പന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്. സിപിഎം പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ മുന്നണി വിടുമെന്ന നിലപാടിലാണ് ഇവര്‍. ഈ നീക്കം എന്‍സിപിയിലെ ഒരു വിഭാഗം ശക്തമാക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃയോഗം ചേരാന്‍ തീരുമാനിച്ചത്. എന്‍സിപിയുടെ ദേശീയ നേതൃത്വവും പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് വിട്ടുകൊടുക്കരുതെന്ന നിലപാടില്‍ തന്നെയാണ്.

പാലായുടെ പേരില്‍ കൂടുതല്‍ ബലം പിടിച്ച് സിപിഎമ്മുമായി അകലുന്നത് ബുദ്ധിയല്ലെന്ന് മന്ത്രി സഭയിലെ എന്‍സിപി പ്രതിനിധി എകെ ശശീന്ദ്രന്‍ പറഞ്ഞു. പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കണമെന്ന് സിപിഎം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ ഇങ്ങനെ ഒരു ചര്‍ച്ച പോലും ഇപ്പോള്‍ നടത്തേണ്ട കാര്യമില്ലന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

കൂടാതെ സിപിഐ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജോസ് കെ മാണി മുന്നോട്ട് വെച്ച ആവശ്യങ്ങളും ഒപ്പം ഇടതുമുന്നണിയുടെ വിപൂലീകരണത്തെ പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more