നെറ്റ് ബ്ലാസ്റ്റേഴ്‌സ് ലിവർപൂൾ ബാഡ്മിന്റൺ ടൂർണ്ണമെന്റ് മാർച്ച് 18ന്; 32 ടീമുകൾ മാറ്റുരയ്ക്കുന്നു.
Mar 17, 2023
ടോം ജോസ് തടിയംപാട്
യുകെ മലയാളി സമൂഹം അകാംക്ഷയോടെ കാത്തിരിക്കുന്ന ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന് മേഴ്‌സിനദിയുടെ തീരത്തു അരങ്ങുണരുന്നു. ലിവർപൂളിലെ ഊർജസ്വലരായ ഒരു കൂട്ടം ബാഡ്മിന്റൺ പ്രേമികളുടെ ചിരകാലഭിലാഷമായ Net Blasters Liverpool ന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് മാസം 18 ആം തിയതി രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ യുകെയിലെ പ്രഗത്ഭരായ 32 ടീമുകൾ പങ്കെടുക്കുന്ന ആവേശോജ്വലമായ രണ്ടാമത് NBL Cup ബാഡ്മിന്റൺ ടൂർണമെന്റ് ലിവർപൂൾ കെൻസിങ്ടണിൽ ഉള്ള Jubilee Sports Bank ൽ വച്ച് നടത്തപെടുന്നു. രാവിലേ 9 മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും. കൃത്യം 9.15 നു തന്നെ ഗ്രൂപ്പ്‌തല മത്സരങ്ങൾക്കു തുടക്കം കുറിക്കും.
ഒന്നാം സ്ഥാനത്തു എത്തുന്ന ടീമിന് 351 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനത്തു എത്തുന്ന ടീമിന് 201 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനത്തു എത്തുന്ന ടീമിന് 101 പൗണ്ടും ട്രോഫിയും നാലാം സ്ഥാനത്തു എത്തുന്ന ടീമിന് 51 പൗണ്ടും മെഡലും ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ടീമുകൾക്ക് മെഡലുകളും ആണ് ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കേണ്ടതിനുള്ള രെജിസ്ട്രേഷൻ പൂർത്തിയായി. യുകെയിൽ 32 ടീമുകൾ 4 ഗ്രൂപ്പുകളിൽ ആയി മത്സരിക്കും.
ടൂർണമെന്റ് കോർഡിനേറ്റർസ് ആൻഡ് ഫിനാൻസ് ആയി ജിജോ ജോർജും, ബിനു വർക്കിയും സെക്രട്ടറി ആയി ബോബി അയിക്കരയും അമ്പയർ ആൻഡ് ലൈൻസ്‌മാൻമാരുടെ മേൽനോട്ടം ടൈറ്റസ് ജോസഫും, ഡൂയി ഫിലിപ്പും ലിബി തോമസും അഡ്മിനിസ്ട്രേഷൻ ആൻഡ് സ്കോറിങ് നോബിൾ ജോസും, ടോം ഫിലിപ്പും ടൈം മാനേജ്മെന്റ് അഡ്മിനിസ്‌ട്രേഷൻ ആയി സച്ചിൻ പാട്ടിൽ, അനീഷ് തോമസും അടങ്ങുന്ന കമ്മിറ്റിയുടെ കീഴിൽ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
Mortgage Advisor Eldho Oscar Newcastle, Wyse Care Liverpool, Positive Progress Tution Liverpool, Green Chillies Liverpool, Idiculla Solicitors, Mayil (Home Foods Asia) Liverpool എന്നിവരാണ് ഈ ടൂർണമെന്റിനെ സ്പോൺസർ ചെയ്യുന്നത്.
മത്സരത്തിന് എത്തുന്നവർക്ക് കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ടൂർണമെന്റിന് വരുന്നവർക്ക് മിതമായ നിരക്കിൽ ഗ്രീൻ ചില്ലിസ് ലിവർപൂൾ ഒരുക്കുന്ന ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് Gijo George 07525 268337, Binu Varkey 07846443318 എന്നിവരെ ബന്ധപെടുക.
click on malayalam character to switch languages