1 GBP = 104.06

ഒഡീഷയിൽ അഞ്ചാം തവണയും അധികാരത്തിലെത്താനൊരുങ്ങി നവീൻ പട്നായിക്

ഒഡീഷയിൽ അഞ്ചാം തവണയും അധികാരത്തിലെത്താനൊരുങ്ങി നവീൻ പട്നായിക്

ഒഡീഷയിൽ അഞ്ചാം തവണയും അധികാരത്തിലെത്താനാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ശ്രമം. ഒരു ഭാഗത്ത് ഭരണവിരുദ്ധ വികാരവും മറുഭാഗത്ത് കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ പിടിച്ചെടുക്കൽ തന്ത്രവും ഒരു പോലെ നേരിടുകയാണ് നവീൻ ബാബു സർക്കാർ. നാലു ഘട്ടങ്ങളിലായാണ് ഒഡീഷയിലെ തെരഞ്ഞെടുപ്പ്. 21 ലോക്സഭാ സീറ്റുകളും 147 നിയമസഭാ സീറ്റുകളുമാണ് ഒഡീഷയിൽ. അതില്‍ 2014ൽ 21-ൽ 20 സീറ്റുകൾ നേടുകയും കഴിഞ്ഞ 4 തവണയായി സംസ്ഥാന ഭരണം നിലനിർത്തുകയും ചെയ്യുന്ന നവീൻ പട്നായിക്കിന്റെ ബി.ജെ.ഡിയ്ക്കാണ് മുൻതൂക്കം. എന്നാൽ സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നാണ് ബി.ജെ.പിയുടെ പക്ഷം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നില മെച്ചപ്പെടുത്തിയത് അവർക്ക് ഉണർവ്വേകുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more