1 GBP = 103.35
breaking news

നവാസ് ഷെരീഫിന്റെയും മകളുടെയും അറസ്റ്റ്: പാകിസ്താനിൽ സംഘർഷം

നവാസ് ഷെരീഫിന്റെയും മകളുടെയും അറസ്റ്റ്: പാകിസ്താനിൽ സംഘർഷം

ലാഹോർ: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റേയും മകളുടേയും അറസ്റ്റിന് പിന്നാലെ ലാഹോറിലുൾപ്പടെ പലേടത്തും സംഘർഷം. ഷെറീഫ് അനുകൂലികളും പൊലീസും പലയിടങ്ങളിൽ തമ്മിൽ ഏറ്റുമുട്ടി. അറസ്റ്റ് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഷെറീഫ് അനുകൂലികളുടെ വാദം. നവാസ് ഷെറീഫിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് അണികൾ തെരുവിലിറങ്ങിയതോടെ പലേടത്തും സംഘർഷമുണ്ടായി

ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരയാണ് പ്രത്യേക സാഹചര്യം നേരിടുന്നതിനായി നിയോഗിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയോടെ ഇംഗ്ലണ്ടിൽ നിന്നും എത്തിയ നവാസ് ഷെറീഫിനേയും മകൾ മറിയത്തേയും ലഹോർ വിമാനത്താവളത്തിൽ വെച്ചാണ് പാകിസ്താൻ അകൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇരുവരുടേയും പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ കണ്ടുക്കെട്ടി. വിമാനത്താവളത്തിൽ നിന്നും ഇരുവരേയും ലഹോറിലെ ജയിലിൽ എത്തിച്ചതായണ് റിപ്പോർട്ട്. പാക്കിസ്താനിലെ വരും തലമുറയ്ക്കു വേണ്ടിയുള്ള ത്യാഗമാണിതെന്ന് വിമാനത്താവളത്തിൽ വച്ച് ഷെരീഫ് പഞ്ഞു.

അഴിമതിക്കേസില്‍ ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ്ശിക്ഷ വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫ്‌ളാറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്.കേസിൽ മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more