1 GBP = 103.70

യു കെ നവരാത്രി സംഗീതോത്സവം എട്ടാം ദിവസം ഇന്ന് ഒക്ടോബർ 24 വൈകുന്നേരം 7.30 നു ലൈവിൽ പ്രശസ്ത സംഗീതജ്ഞ ജിഷ മധുവിനൊപ്പം പൂജ മധുമോഹൻ, ആതിര മധുമോഹൻ….

യു കെ നവരാത്രി സംഗീതോത്സവം എട്ടാം ദിവസം ഇന്ന് ഒക്ടോബർ 24  വൈകുന്നേരം 7.30 നു ലൈവിൽ പ്രശസ്ത സംഗീതജ്ഞ ജിഷ മധുവിനൊപ്പം പൂജ മധുമോഹൻ, ആതിര മധുമോഹൻ….

ജഗദീഷ് നായർ

യു കെ നവരാത്രി സംഗീതോത്സവം എട്ടാം ദിവസം ഇന്ന് ഒക്ടോബർ 24 ന് വൈകുന്നേരം 7.30 നു യു കെ നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കുന്നത്  സൗത്ത് വെയിൽസിലെ ന്യൂപോർട്ടിൽ ‌ നിന്നുമുള്ള  ശ്രീമതി ജിഷ മധുവിനു ഒപ്പം മക്കൾ പൂജ മധുമോഹൻ, ആതിര മധുമോഹൻ എന്നിവരാണ്. 

പട്ടാമ്പി സൗദേശിനി ശ്രീമതി ജിഷാ മധു, 2005 മുതൽ  ജിഷ സംഗീത നൃത്ത കല അക്കാദമി എന്ന സ്ഥാപനം വെയിൽസിൽ നടത്തി വരുന്നു. അവരുടെ അഞ്ചാമത് വയസ്സുമുതൽ കർണാടക സംഗീതം, ഭാരതനാട്യം , മോഹിനിയാട്ടം എന്നിവയിൽ പരിശീലനം തുടങ്ങി. സ്കൂൾ, യൂണിവേഴ്സിറ്റി തലകളിൽ നിരവധി പുരസ്‍കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


കാർഡിഫ് സർവകലാശാലയിൽ ഒന്നാം വർഷ മെഡിസിൻ വിദ്യാർത്ഥിനിയായ പൂജ മധുമോഹൻ സ്വന്തം അമ്മയിൽ നിന്ന് (ജിഷ) കർണാടക സംഗീതത്തിൽ ശിക്ഷണം നടത്തുന്നു. കർണാടക സംഗീതത്തിൽ ഡിപ്ലോമ പൂർത്തിയാക്കുകയും, കർണാടക വയലിൻ അഞ്ചാം ഗ്രേഡ് വിദ്യാർത്ഥിനിയുമാണ്. റൂപ്മോണ്ട് സ്കൂളിൽ പഠിക്കുന്ന ആതിര മധുമോഹൻ, ഗ്രേഡ് 7 കർണാടക സംഗീത വിദ്യാർത്ഥിനിയുമാണ്.‌ 
യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ പൂരാട നാളിൽ പാട്ടിന്റെ പൂരമായ് സംഗീതപരിപാടി അവതരിപ്പിച്ചു  പൂജ, ആതിര സഹോദരിമാർ സംഗീതാസ്വാദകരുടെ മുക്തകണ്ഠം പ്രശംസ നേടിയിരുന്നു. 


യുകെ നായർ നെറ്റ്‌വർക്ക് നവരാത്രി സംഗീതോത്സവം   www.facebook.com/UKNavarathriSangeetholsavam പേജിലൂടെ  ഒക്ടോബർ 17 ന് ആരംഭിച്ച പരിപാടി 25  വരെ ദിവസവും വൈകുന്നേരം 7.30 മുതൽ 8 .30 വരെ ലൈവ് സ്ട്രീം ചെയ്തു കൊണ്ടിരിക്കുന്നു.


നവരാത്രി സംഗീതോത്സവം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more