1 GBP = 103.87

എൻഎച്ച്എസ് സ്റ്റാഫിന് നാഷണൽ സല്യൂട്ട്. ഇന്ന് രാത്രി 8 മണിക്ക് ബ്രിട്ടീഷ് ജനത കരഘോഷം മുഴക്കി കൊറോണയെ പ്രതിരോധിക്കാൻ പോരാടുന്ന ഹെൽത്ത് കെയർ സ്റ്റാഫിന് ആദരമർപ്പിക്കും…

എൻഎച്ച്എസ് സ്റ്റാഫിന് നാഷണൽ സല്യൂട്ട്. ഇന്ന് രാത്രി 8 മണിക്ക് ബ്രിട്ടീഷ് ജനത കരഘോഷം മുഴക്കി കൊറോണയെ പ്രതിരോധിക്കാൻ പോരാടുന്ന ഹെൽത്ത് കെയർ സ്റ്റാഫിന് ആദരമർപ്പിക്കും…
കൊറോണയെ പ്രതിരോധിക്കാൻ പോരാടുന്ന ഹെൽത്ത് കെയർ സ്റ്റാഫിന് ഇന്ന് രാജ്യം ആദരമർപ്പിക്കും. എൻഎച്ച്എസ് സ്റ്റാഫിന് ബ്രിട്ടീഷ് ജനത നാഷണൽ സല്യൂട്ട് നല്കും. രാത്രി 8 മണിക്ക് കരഘോഷം മുഴക്കിക്കൊണ്ട് എമർജൻസി സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് ബ്രിട്ടൺ നന്ദി പറയും. വീടുകളിലെ ഗാർഡനുകളിലും വിൻഡോകളിലും ഡോർ സ്റ്റെപ്പുകളിലും ബാൽക്കണികളിലും നിന്ന് കൈയടിച്ച് കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ മുൻ നിരയിൽ നിന്ന് ജീവൻ പോലും അപകടത്തിലാക്കി സേവനം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഈ അസാധാരണമായ നിമിഷത്തിൽ രാജ്യത്തിൻ്റെ കടപ്പാട് ഹെൽത്ത് കെയർ വർക്കേഴ്‌സിനെ അറിയിക്കുക എന്നത് തീർത്തും ഉചിതമാണെന്ന് ക്ലാപ്പ് ഫോർ കെയറേഴ്സ് ഓർഗനൈസിംഗ് ടീം പറഞ്ഞു.
നാഷണൽ സല്യൂട്ടിൻ്റെ ഭാഗമായി ദി വെംബ്ളി ആർച്ച്, ദി പ്രിൻസിപ്പാലിറ്റി സ്റ്റേഡിയം, ദി റോയൽ ആൽബർട്ട് ഹാൾ, ലിങ്കൺ കത്തീഡ്രൽ എന്നിവിടങ്ങളിൽ താങ്ക് യു എൻഎച്ച്എസ് എന്ന് ബ്ളു ലൈറ്റ് ഡിസ്പ്ലേ ദൃശ്യമാകും. ആയിരക്കണക്കിനും നഴ്സുമാരും ഡോക്ടർമാരും ജിപികളും ഹെൽത്ത് കെയർ സ്റ്റാഫും ബ്രിട്ടണിൽ കൊറോണയെ പ്രതിരോധിക്കാൻ അക്ഷീണ പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒരു ജനതയുടെ ആപത്ഘട്ടത്തിൽ രക്ഷകരായി ജനസേവനം നടത്തുന്ന ഹെൽത്ത് കെയർ സ്റ്റാഫിന് കൃതജ്ഞത അറിയിക്കുന്ന നാഷണൽ സല്യൂട്ടിൽ യുകെയിലെ മില്യൺ കണക്കിന് ജനങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പങ്കാളികളാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more