1 GBP = 103.69
breaking news

15 വര്‍ഷത്തിനിടെ അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടി

15 വര്‍ഷത്തിനിടെ അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടി

15 വര്‍ഷക്കാലം അജ്ഞാത സ്‌ത്രോതസുകളില്‍ നിന്ന് ദേശീയ പാര്‍ട്ടികള്‍ സമാഹരിച്ചത് 15078 കോടിയിലധികം രൂപയെന്ന് റിപ്പോര്‍ട്ട്. 2004-05 മുതല്‍ സമാഹരിച്ച സംഭാവനകള്‍ സംബന്ധിച്ച വിവരങ്ങള്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസാണ് പുറത്തുവിട്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആദായ നികുതി വകുപ്പ് മുന്‍പാകെ സമര്‍പ്പിച്ച വിവരങ്ങളെ അവലംബിച്ചാണ് അസോസിയേഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.

2020ല്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാത സ്രോതസില്‍ നിന്നും 691 കോടി രൂപ സമാഹരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, എഐടിസി, സിപിഎം, എന്‍സിപി, ബിഎസ്പി, സിപിഐ, എന്‍പിഇപി, പ്രാദേശിക പാര്‍ട്ടികളായ എഎപി, എജിപി, എഐഎഡിഎംകെ, എഐഎഫ്ബി, എഐഎംഐഎം, എഐയുഡിഎഫ്, ബിജെഡി, സിപിഐ(എംഎല്‍)(എല്‍), ഡിഎംഡികെ മുതലായ പാര്‍ട്ടികള്‍ സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് കണക്കുകള്‍ പുറത്തുവിട്ടത്.

2020-21 വര്‍ഷക്കാലം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 426 കോടി രൂപയാണ്. കോണ്‍ഗ്രസിന് അജ്ഞാത സ്‌ത്രോതസുകളില്‍ നിന്നും ലഭിച്ചത് 178 കോടി രൂപയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അജ്ഞാത സ്‌ത്രോതസുകളില്‍ നിന്നും സമാഹരിച്ച ആകെ തുകയുടെ 42 ശതമാനം വരും ഇത്. അജ്ഞാത സ്രോതസ്സുകളില്‍ നിന്നും 100 കോടി രൂപ ലഭിച്ചെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. ഇത് അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 23 ശതമാനത്തോളം വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more