1 GBP = 103.85
breaking news

ബ്രിട്ടൻ ഇന്ന് കവൻട്രിയിലേക്ക്; കേരളത്തിലെ പ്രളയദുരിതത്തിൽപ്പെട്ട സഹോദരങ്ങൾക്ക് യുകെ മലയാളികളുടെ സ്നേഹസാന്ത്വനമായി വിവിധ റീജിയണുകളിൽ നിന്നായി ശേഖരിച്ച 25 ടൺ അവശ്യ സാധനങ്ങൾ കവൻട്രിയിലെ സോർട്ടിംഗ് സെന്ററിലേക്ക്

ബ്രിട്ടൻ ഇന്ന് കവൻട്രിയിലേക്ക്; കേരളത്തിലെ പ്രളയദുരിതത്തിൽപ്പെട്ട സഹോദരങ്ങൾക്ക് യുകെ മലയാളികളുടെ സ്നേഹസാന്ത്വനമായി വിവിധ റീജിയണുകളിൽ നിന്നായി ശേഖരിച്ച 25 ടൺ അവശ്യ സാധനങ്ങൾ കവൻട്രിയിലെ സോർട്ടിംഗ് സെന്ററിലേക്ക്

യുക്മയുടെ  ആഭിമുഖ്യത്തിൽ പ്രളയ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ  സഹായിക്കുന്നതിനായി അവശ്യ വസ്തുക്കൾ യുകെയിൽ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട്‌ നാട്ടിലേക്ക്‌ കയറ്റി അയക്കുന്നതിന് മുന്നോടിയായി കവൻട്രിയിൽ തയ്യാറാക്കിയിട്ടുള്ള സോർട്ടിങ് സെന്ററിൽ എത്തിക്കും. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരിക്കും സോർട്ടിങ് സെന്റർ പ്രവർത്തനമാരംഭിക്കുക. ഏകദേശം 25 ടണ്ണോളം അവശ്യ വസ്തുക്കളാണ് യുകെ മലയാളികളുടെ കാരുണ്യത്താൽ കേരളത്തിലേക്ക് വിമാനമാർഗ്ഗം അയയ്ക്കുക. ഇതിനായി യുക്മയുടെ വിവിധ റീജിയനുകളിൽ നിന്നായി ഭാരവാഹികൾ മുഖേന അവശ്യ വസ്തുക്കൾ ശേഖരിച്ചിരുന്നു.

ഉച്ചക്ക് 12 മുതൽ പ്രവർത്തിക്കുന്ന സോർട്ടിങ് സെന്ററിലേക്ക് യുക്മ അംഗ അസോസിയേഷൻ അംഗങ്ങളും യുക്മ യൂത്ത് വിങും ഉൾപ്പെടെ വലിയൊരു വിഭാഗം വോളന്റിയർമാരായി സഹായിക്കാനുണ്ടാകും. തിരുവോണ ദിവസമായ ഇന്നലെ തന്നെ വിവിധ റീജിയനുകളിൽ ഭാരവാഹികളും അസ്സോസിയേഷൻ അംഗങ്ങളും അവശ്യ വസ്തുക്കൾ ശേഖരിച്ച് വാഹനങ്ങളിൽ ലോഡ് ചെയ്തിരുന്നു. യുകെയിലെ മുഴുവൻ മലയാളികളെയും കൂടാതെ തന്നെ അന്യദേശക്കാരും ഈ ദൗത്യത്തിൽ പങ്കാളികളായിരുന്നു.

അയൽ സംസ്ഥാനങ്ങളിൽ നിന്നും  അവശ്യ വസ്തുക്കളും ഭക്ഷണ  സാധനങ്ങളും മറ്റും ഇപ്പോൾ  ലഭ്യമാണെങ്കിലും രക്ഷാ ക്യാമ്പുകളിൽ നിന്നും തിരികെ ഭവനത്തിലെത്തുന്നവർക്ക് അവിടെ ഉപേക്ഷിച്ചുപോന്നവ ഒന്നും തന്നെ ഉപയോഗിക്കുവാൻ പറ്റാത്ത സ്ഥിതിയിലാണ്. ഈ വസ്തുത മുന്നിൽ കണ്ടുകൊണ്ടാണ് യുക്മ ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുത്തത്.

എയർ ഇൻഡ്യ വഴിയാണ് സാധനങ്ങൾ നാട്ടിലെത്തിക്കുന്നത്. 25000 കിലോ സാധനങ്ങൾ നാട്ടിലെത്തിക്കാമെന്നാണ് എയർ ഇൻഡ്യ വക്താക്കൾ യുക്മയെ അറിയിച്ചിരിക്കുന്നതെന്ന് യുക്മ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് അറിയിച്ചു. യുക്മ ദേശീയ അദ്ധ്യക്ഷൻ ശ്രീ മാമ്മൻ ഫിലിപ്പ് കേരളത്തിൽ, ഇവിടെ നിന്നും അയക്കുന്ന സാധനങ്ങൾ വിമാനത്താവളത്തിൽ നിന്നും ശേഖരിച്ച് നാട്ടിലെ വിവിധ ജില്ലകളിലെ ദുരിതാശ്വാസകേന്ദ്ര കളിൽ എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണിയനിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ കവൻട്രി കേരളം കമ്യുണിറ്റിയുടെ ആഭിമുഖ്യത്തിലാണ് യുക്മക്ക് വേണ്ടി സോർട്ടിങ് സെന്റർ ഒരുക്കിയിട്ടുള്ളത്. പ്രസിഡന്റ് ജോർജ്ജ് വടക്കേക്കുറ്റ്‌, സെക്രട്ടറി ഷിംസൺ മാത്യു, ട്രഷറർ ജോസ് തോമസ് പരമ്പൊത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ സി കെസി അംഗങ്ങൾ വിവിധ വിഭാഗങ്ങളായി സോർട്ടിങ് സെന്ററിന് സഹായമൊരുക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു.

കോവെൻട്രിയിലെ ഹെയർഫീൽഡ് റോഡിലുള്ള സേക്രട്ട്ഹാർട്ട് പാരിഷ് ഹാളിലാണ് നാഷണൽ സോർട്ടിങ് സെന്റർ ഒരുക്കിയിട്ടുള്ളത്.

ഹാളിന്റെ വിലാസം

Sacred heart parish hall
Harefield Road
Coventry
CV2 4BT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more