1 GBP =
breaking news

ഈ നവംബറിൽ ലണ്ടനിൽ വച്ച് ഭാഷ സ്നേഹികളുടെ പ്രഥമ ദേശീയ സംഗംമം നടത്തുന്നു; ഡോ. കവിത ബാലകൃഷ്‌ണൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു…..

ഈ നവംബറിൽ ലണ്ടനിൽ വച്ച് ഭാഷ സ്നേഹികളുടെ പ്രഥമ ദേശീയ സംഗംമം നടത്തുന്നു; ഡോ. കവിത ബാലകൃഷ്‌ണൻ  മുഖ്യാതിഥിയായി പങ്കെടുക്കുന്നു…..

മുരളീ മുകുന്ദൻ

നമ്മുടെ സ്വന്തം നാടിന്റെ പിറന്നാൾ മാസമായ ഈ നവംബർ 19ന് ഞായർ 11 മണി മുതൽ 4 മണി വരെ യുകെയിലെ ഭാഷാ സ്നേഹികളെല്ലാവരും പ്രഥമമായി ഒത്തുകൂടുവാൻ ഒരുങ്ങുകയാണ്. അദ്ധ്യാപികയും, ചിത്രകാരിയും, എഴുത്തുകാരിയും, കലാ ഗവേഷകയും, കവിയുമായ ഡോ. കവിത ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു

“സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ കലാ ചരിത്ര” ത്തെപ്പറ്റി, “സമകാലിക ലോകത്തു കവിയുടെ സ്വത്വ”ത്തെപ്പറ്റിയൊക്കെ ഡോ .കവിത ബാലകൃഷ്ണൻ അന്നേ ദിവസം നമ്മോടു സംസാരിക്കുന്നു.

ഉച്ച ഭക്ഷണത്തിനു ശേഷം ഭാഷാ സ്നേഹികളുടെ ‘നെറ്റ് വർക്കിംങ്ങു് ‘ സ്വയം പരിചയപ്പെടുത്തുകയും , അവരവരുടെ എഴുത്തുമേഖലകളെ പരിചയപ്പെടുത്തുകയും ചെയ്യുക .

താല്പ്യര്യമുള്ളവർ അവരുടെ രചനകൾ അവതരിപ്പിക്കുക …പുസ്തകം ഇറക്കിയവർ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പ്രദർശിപ്പിച്ച് ആയവ പ്രമോട്ട് ചെയ്യുക …

അന്നവിടെ എത്തി ചേരുന്നവർ രചിച്ച തെരെഞ്ഞെടുത്ത രണ്ടോ മൂന്നോ കവിതകൾ വായിച്ച് ആയതിനെ കുറിച്ചുള്ള ക്രിയാത്മക വിമർശനങ്ങൾ കാഴ്ച്ചവെക്കുക …എന്നിങ്ങനെയുള്ള സംഗതികൾ …പിന്നെ കൂട്ടായി ചെയ്യാവുന്ന സാഹിത്യ സംബന്ധമായ പ്രവർത്തനങ്ങൾ തിരിച്ചറിയുകയും, നിർവഹണപരമായ ചുമതലകൾ ഏറ്റെടുക്കാൻ സന്നദ്ധതയുള്ളവരെ കണ്ടെത്തുകയും ചെയ്യുക എന്നത് ഈ ഒത്തു ചേരലിന്റെ മുഖ്യമായ താല്പര്യമാണ്…!

ഇന്നിപ്പോൾ മലയാളത്തെയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന ധാരാളം ആളുകൾ ഇന്ന് യുകെയിലും പരിസര പ്രദേശങ്ങളിലുമായുണ്ട്…

അതായത് ഇവിടെയുള്ള വിദേശി വംശീയരിൽ ഏറ്റവും കൂടുതലുള്ള ഭാരതീയരിയരിൽ ഗുജറാത്തികൾക്കും, പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോൾ മലയാളികളാണ്‌… !

ഇപ്പോളിവിടെ ധാരാളം കേരളീയ വംശജർ നമ്മുടെ ഭാഷയെയും, സാഹിത്യത്തെയും , കലയെയും , സംസ്കാരത്തെയുമൊക്കെ സ്നേഹിക്കുന്നവരായിട്ടുണ്ട്…

ഇത്തരത്തിലുള്ള പല തട്ടുകളിലായി , വേറിട്ട ദേശങ്ങളിൽ വസിക്കുന്ന, കലാ സാഹിത്യ സ്നേഹികളുടെ പ്രഥമമായ ഒരു ഒത്തുകൂടൽ നടത്തി ഒരു നെറ്റ്- വർക്കുണ്ടാക്കുവാൻ ബിലാത്തിയിലുള്ള എല്ലാ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മകളും സംയുക്തമായി നിന്ന് സഹകരിക്കുകയാണ് …

മലയാളി അസോസിയേഷൻ ഓഫ് ദി യു.കെയുടെ ‘കേരള ഹൌസി’നുള്ളിലെ വേദി ഈ സാഹിത്യ സംഗമത്തിന് വേണ്ടി വിട്ടു തന്നിരിക്കുകയാണ്…

ഇന്ന് എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരികമായ ഒരന്തരീക്ഷം ഇവിടെ പ്രവാസികൾക്കിടയിൽ രൂപപ്പെട്ടു വരുന്നു… അതിൽ കലാ സാംസ്കാരിക സംഘടനകൾക്കും, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾക്കും, സോഷ്യൽ മീഡിയ തട്ടകങ്ങൾക്കുമൊക്കെ നിർണ്ണായകമായ പങ്കുണ്ട്…

ഇനി നമുക്ക് അടുത്ത ഘട്ടത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു…ഭാഷാ സ്നേഹികൾക്ക് ഒന്നിച്ചു ചേരാനും, പരിചയപ്പെടാനും, എഴുത്തുകാർക്ക് അവരുടെ രചനകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും, പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും ആദ്യമായി ഒരു വേദി ഒരുക്കുകയാണ് …

ഏവരും പല നാളായി നടന്നു കാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഈ ഒത്തു ചേരലുംസംഘടനകൾക്കു അതീതമായ ഇത്തരം സൗഹൃദവും , ‘നെറ്റ് വർക്കിങ്ങും’ പിന്നെ ഇതോടോപ്പം തന്നെ , കട്ടന്‍ കാപ്പിയും കവിതയും വെബ്‌സൈറ്റില്‍ http://kattankaappi.com – എഴുത്തുകാരുടെയും , കലാകാരന്മാരുടെയും ഒരു പ്രൊഫൈല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. എഴുത്തുകാര്‍ക്ക് ഇനി സ്വന്തമായി പ്രൊഫൈല്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.

ദയവായി സൈറ്റ് സന്ദര്‍ശിക്കുക…അല്ലെങ്കില്‍ pen@kattankaappi.com എന്ന വിലാസത്തില്‍ പ്രൊഫൈലും ഫോട്ടോയും അയച്ചു തരിക…

ഇതിൽ അണിചേരുന്ന എഴുത്തുകാരുടെ രചനകൾക്ക് പ്രചോദനമായ പലകാര്യങ്ങളും , കൂട്ടായ തീരുമാനങ്ങളിലൂടെ എടുത്ത് നടപ്പാക്കുക … പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വിതരണം ചെയ്ത് കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുക …ആ പുസ്തകളെ കുറിച്ച് അവലോകനങ്ങൾ /ചർച്ചകൾ നടത്തുക… പല പല എഴുത്ത്കാരുടെ രചനകൾ ഒന്നിച്ച് ചേർത്ത് കവിതാ സമാഹാരങ്ങൾ , കഥാ സമാഹാരങ്ങൾ , ലേഖന സമാഹാരങ്ങൾ എന്നിങ്ങനെ ഇടക്ക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക …

കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ , അതാതു പ്രവാസ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ വെച്ച് എഴുത്തുകാരുടെ സംഗമങ്ങൾ നടത്തി – പരസ്പരം നേരിട്ട് പരിചയപ്പെടുകയും , പരിചയം പുതുക്കുയും ചെയ്യുക … എന്നിങ്ങനെ നിരവധി സാഹിത്യ പരിപോഷണ ആശയങ്ങൾ എല്ലാ എഴുത്തുകാരുടെ ഇടയിലും പ്രാബല്യത്തിൽ വരുത്തി മുന്നേറുവാനല്ല ഒരു പടയൊരുക്കമാണ് ഈ പ്രഥമ സംഗമം കൊണ്ട് ലക്ഷ്യമിടുന്നത്.

ഏത് കൂട്ടായ്മയിലെ അംഗങ്ങളാണെങ്കിലും നമ്മുടെ ഭാഷയെ സ്നേഹിക്കുന്ന, സാഹിത്യത്തെയും, കലകളെയും ഇഷ്ട്ടപ്പെടുന്നവർക്കെല്ലാം കൂടി ഒരു കുടക്കീഴിൽ ; അതായത് ഒരു നെറ്റ് വർക്കിനുള്ളിൽ അണിചേരാം…ഒരു കൂട്ടായ്മയായി നിന്ന് ഒരുമിച്ച് കലാ സാഹിത്യ സാംസ്‌കാരിക കാര്യങ്ങളിൽ ഇടപ്പെട്ടുകൊണ്ടിരിക്കാം…

പങ്കെടുക്കുന്നവർക്ക് ഉച്ച ഭക്ഷണം ഏർപ്പാടാക്കേണ്ടതിനാൽ, പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ദയവായി മുൻകൂട്ടി അറിയിക്കുക.

നിങ്ങളുടെ നിർദേശങ്ങളും, അഭിപ്രായങ്ങളും pen@kattankaappi.com എന്ന വിലാസത്തിൽ അറിയിക്കുക. അല്ലെങ്കിൽ മുരളിയോടൊ (0793 0134 340 ) പ്രിയനോടൊ (0781 2059 822) ജോസ് ആന്റണിയോടൊ (0753 4691 747) സംസാരിക്കുക.

Address of Venue
**********************
On Sunday – 19 / 11 / 2017 at 11am – 4pm
in
Kerala house,
671 Romford Road,
Manor Park,
London E12 5AD,

Post Your Comments Here ( Click here for malayalam )

Press Esc to close
show more