1 GBP = 104.13

ബ്രിട്ടനിൽ കോവിഡ്-19 മരണസംഖ്യ 75,000 പിന്നിട്ടു; 24 മണിക്കൂറിനുള്ളിൽ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

ബ്രിട്ടനിൽ കോവിഡ്-19 മരണസംഖ്യ 75,000 പിന്നിട്ടു; 24 മണിക്കൂറിനുള്ളിൽ ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

ലണ്ടൻ: ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 54,990 പേർക്ക് കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തി. ശനിയാഴ്ച പ്രഖ്യാപിച്ച 57,725 കേസുകളിൽ നിന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്, എന്നാൽ തുടർച്ചയായ ആറാം ദിവസമാണ് അണുബാധ 50,000 ൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ഏഴു ദിവസങ്ങളിലായി 366,435 പുതിയ കേസുകൾ യുകെയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, ഇപ്പോൾ അണുബാധയുടെ നിരക്ക് ഒരു ലക്ഷത്തിന് 450 ആണ്. 454 പുതിയ കോവിഡ് -19 മരണങ്ങളും ഞായറാഴ്ച പ്രഖ്യാപിച്ചു, ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 75,024 ആയി.

അതേസമയം കേസുകളിൽ ഉണ്ടാകുന്ന വർദ്ധനവ് പിടിച്ച് നിറുത്താൻ അടുത്ത 24 മണിക്കൂറിനുള്ളിൽ മറ്റൊരു ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ലേബർ നേതാവ് സർ കീർ സ്റ്റാർമർ പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടു.

വൈറസ് നിയന്ത്രണാതീതമാണ്, ഒരാഴ്ചയ്ക്കുള്ളിൽ രണ്ടോ മൂന്നോ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് പ്രധാനമന്ത്രി സൂചന നൽകുന്നതിൽ കാര്യമില്ല.
ആ കാലതാമസമാണ് നിരവധി പ്രശ്‌നങ്ങളുടെ ഉറവിടം. അതിനാൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ ദേശീയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അത് വൈറസ് നിയന്ത്രിക്കുന്നതിനുള്ള ആദ്യപടിയായിരിക്കണമെന്നും സർ കീർ സ്റ്റാമർ പറഞ്ഞു.

രാജ്യവ്യാപകമായി ലോക്ക്ഡൗൺ സംഭവിക്കുമെന്ന് പ്രധാനമന്ത്രി സൂചന നൽകി, പക്ഷേ നടപ്പിലാക്കുന്നത് വീണ്ടും വൈകുകയാണ്. നമുക്ക് അത് വീണ്ടും താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more