1 GBP = 103.62
breaking news

ലതാ മങ്കേഷ്ക്കർ നഗരിയൊരുങ്ങി; യുക്മ ദേശീയ കലാമേള രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു

ലതാ മങ്കേഷ്ക്കർ നഗരിയൊരുങ്ങി; യുക്മ ദേശീയ കലാമേള രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു

പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്‌ക്ക് ഗ്ലോസ്റ്റർഷെയറിൽ തുടക്കമാകുന്നു. ചെൽറ്റൻഹാമിലെ സുപ്രസിദ്ധമായ ക്ളീവ് സ്കൂളിലെ ലത മങ്കേഷ്കർ നഗറിലാണ് പതിമൂന്നാമത് ദേശീയ കലാമേള അരങ്ങേറുന്നത്. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ ഒൻപത് മണിയോടെ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മത്സരാർത്ഥികളെയും കാണികളെയും യുക്മ ദേശീയ റീജിയണൽ ഭാരവാഹികളാണ് കലാമേള വേദിയിലേക്ക് ആനയിക്കുന്നത്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ, മൺമറഞ്ഞ ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കറിനോടുള്ള യുക്മയുടെ ആദരമാണ് ദേശീയ കലാമേള നഗർ നാമകരണത്തിലൂടെ അറിയിച്ചിരിക്കുന്നത്. യുക്മ സൌത്ത് വെസ്റ്റ്‌ റീജിയൺ ആതിഥേയത്വം വഹിക്കുന്ന കലാമേള എറ്റവും മികച്ച രീതിയിൽ നടത്തുവാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി ദേശീയ കലാമേള സംഘാടക സമിതി നേതൃത്വം അറിയിച്ചു.

യുക്‌മ ദേശീയ കലാമേളയിൽ മുഖ്യാതിഥിയായി എത്തുന്നത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ നരേൻ ആണ്. യുക്‌മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, കലാമേള ജനറൽ കൺവീനർ ജയകുമാർ നായർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരത്തോടെ തന്നെ ദേശീയ റീജിയണൽ ഭാരവാഹികൾ ഗ്ലോസ്റ്റർഷെയറിലെ ക്ളീവ് സ്‌കൂളിലെത്തി അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

രാവിലെ ഒൻപത് മണിയോടെ തന്നെ വിവിധ റീജിയനുകളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾക്കുള്ള രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ വിജയപ്രതീക്ഷയോടെ തന്നെയാണ് ഓരോ മത്സരാർത്ഥികളും ലതാ മങ്കേഷ്‌കർ നഗരിയിലെത്തുന്നത്.

യുക്മ ദേശീയ കലാമേള വേദിയുടെ വിലാസം:

Cleeve School and Sixth Form Centre of Excellence,
Two Hedges Road,
Bishop’s Cleeve,Cheltenham,
Gloucestershire,
GL52 8AE.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more