1 GBP = 104.24

എതിർ ശബ്ദം ഉയർത്തിയവരുടെ പേരും ഇരിപ്പിടങ്ങളും സദസ്സിൽ നിന്ന്‌ നീക്കം ചെയ്ത് ദേശീയ പുരസ്കാര ചടങ്ങ്

എതിർ ശബ്ദം ഉയർത്തിയവരുടെ പേരും ഇരിപ്പിടങ്ങളും സദസ്സിൽ നിന്ന്‌ നീക്കം ചെയ്ത് ദേശീയ പുരസ്കാര ചടങ്ങ്

നാടകീയ രംഗങ്ങൾക്കാണ് ദേശീയ പുരസ്കാര വേദി സാക്ഷ്യം വഹിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നിലപാടിൽ പ്രധിശേധിക്കുന്ന പുരസ്കാര ജയതാക്കളുടെ പേരും .ഇരിപ്പിടങ്ങളും കെന്ദ്ര സർക്കാർ സദസ്സിൽ നിന്നും നീക്കം ചെയ്തു. പ്രതിഷേധക്കാരെ ഒഴിവാക്കിയാണ് പുരകാരദാന ചടണ്ട് നടന്നത്.

അതേസമയം ചടങ്ങു നടക്കുന്ന വേദിക്ക് പുറത്ത് എഴുപതോളം വരുന്ന പുരസ്കാര ജേതാക്കൾ പ്രതിഷേധം നടത്തി. അറുപത്തിയഞ്ച് വർഷത്തെ ദേശീയ പുരസ്ക്കാര ചരിത്രത്തിൽ ഇതാദ്യമായാണ് പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് ഇത്ര വലിയ പ്രതിഷേധമായത്. മലയാളത്തിൽ നിന്നും സംവിധായകൻ ജയരാജും യേശുദാസും ചടങ്ങിൽ പങ്കെടുത്തിരുന്നു.

പങ്കെടുക്കാത്തവരുടെ പേരും കസേരയും ഒഴിവാക്കിയായിരുന്നു ചടങ്ങ് നടത്തിയത്. അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാത്തവരുടെ പേരും കസേരയും സദസ്സിൽ നിന്നും എടുത്തു മാറ്റി. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ഫഹദ് ഫാസില്‍ ദില്ലി വിട്ടു. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി രംനാഥ് കോവിന്ദ് വിതരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധിച്ചത്.

ബാക്കി പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിലാണ് എതിര്‍പ്പ്. നോണ്‍ഫീച്ചര്‍ പുരസ്‌കാരങ്ങള്‍ വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്‌കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ സമയക്രമം നിശ്ചയിച്ചിരുന്നത്. പുരസ്‌കാര വിതരണത്തില്‍ വിവേചനം പാടില്ലെന്നാണ് പുരസ്‌കാര ജേതാക്കളുടെ വിമര്‍ശനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more