1 GBP = 103.52
breaking news

തിയേറ്ററുകളിൽ ദേശീയഗാനം: ഉത്തരവ് പുന:പരിശോധിക്കും ദേശസ്‌നേഹം പ്രദർശന വസ്‌തുവാക്കേണ്ടെന്ന് സുപ്രീം കോടതി

തിയേറ്ററുകളിൽ ദേശീയഗാനം: ഉത്തരവ് പുന:പരിശോധിക്കും ദേശസ്‌നേഹം പ്രദർശന വസ്‌തുവാക്കേണ്ടെന്ന് സുപ്രീം കോടതി

സിനിമാ തിയേറ്ററുകളിൽ പ്രേക്ഷകരെത്തുന്നത് വിനോദം പ്രതീക്ഷിച്ചാണെന്നും , ദേശീയ ഗാനം കേൾപ്പിച്ച് ദേശ സ്‌നേഹം പ്രദർശന വസ്‌തുവാക്കേണ്ടതില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണെന്നും ചീഫ് ജസ്‌‌റ്റിസ് ദീപക് മിശ്ര, ജസ്‌റ്റിസുമാരായ ജെ.വൈ. ചന്ദ്രചൂഡ്, ജെ. ഖാൻവിൽക്കർ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

രാജ്യത്തെ സിനിമാ തിയേറ്ററുകളിൽ പ്രദർശനം തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കണമെന്നും ,കാണികൾ എഴുന്നേറ്റു നിൽക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞ നവംബർ 30ന് വിധിച്ചിരുന്നു. വിധി ചോദ്യം ചെയ്‌ത് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി അടക്കം നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിലപാട് മാറ്റം.

ദേശസ്‌നേഹം പ്രചരിപ്പിക്കുന്നതിന് വിധി തുടരേണ്ടതുണ്ടെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. എങ്കിൽ കേന്ദ്ര സർക്കാർ ആവശ്യമായ ഉത്തരവിറക്കണമെന്ന് കോടതി പറഞ്ഞു. കോടതിക്കു മേൽ അനാവശ്യമായ ഭാരം കയറ്റി വയ്‌ക്കരുത്. ദേശീയഗാനം കേൾപ്പിക്കുന്നതിനാൽ ജനങ്ങൾ തിയേറ്ററിൽ മാന്യമായി വസ്‌ത്രം ധരിച്ചെത്തണമെന്ന് നിർബന്ധിക്കാനാവുമോ? ദേശ സ്‌നേഹം നെറ്റിയിൽ ഒട്ടിച്ച് നടക്കേണ്ട കാര്യമാണോ?. കോടതി ചോദിച്ചു.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പ്രത്യേക വിജ്ഞാപനമോ , മാർഗനിർദ്ദേശമോ ജനുവരി എട്ടിനു മുൻപ് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. കേസ് ജനുവരി 9ന് പരിഗണിക്കും. നിലവിലെ ഉത്തരവ് അതു വരെ തുടരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more