1 GBP = 103.61
breaking news

ഇന്ന് ജനാധിപത്യത്തിന്‍റെ സുപ്രധാന ദിനം -പ്രധാനമന്ത്രി

ഇന്ന് ജനാധിപത്യത്തിന്‍റെ സുപ്രധാന ദിനം -പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ സുപ്രധാന ദിനമാണ് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ അ​വി​ശ്വാ​സം രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യ​ം ഇന്ന് ലോ​ക്​​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്​​ത്​ വോ​ട്ടി​നി​ടാൻ നിൽക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം.

ക്രിയാത്മകവും തുറന്ന ചർച്ചക്കുമായി സഹപ്രവർത്തകരായ എം.പിമാർ ഈ അവസരത്തെ ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു. രാജ്യത്തെ ജനങ്ങളോടും ഭരണഘടനയോടും നാം കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം ജനങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അവിശ്വാസത്തിൽ  സ​ർ​ക്കാ​റി​ന്​ പ്ര​ത്യ​ക്ഷ​ത്തി​ൽ ഭീ​ഷ​ണി​യി​ല്ലെ​ങ്കി​ലും എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ൽ വി​മ​ത​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​വ​സേ​ന അ​വ​സാ​ന നി​മി​ഷം ബി.​ജെ.​പി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. വ്യാ​ഴാ​ഴ്​​ച പ​ക​ൽ അ​വി​ശ്വാ​സ​ത്തെ എ​തി​ർ​ക്കാ​ൻ അം​ഗ​ങ്ങ​ൾ​ക്ക്​ വി​പ്പ്​ ന​ൽ​കി​യ ശി​വ​സേ​ന രാ​ത്രി വി​പ്പ്​ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യേ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കൂ സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

18 എം.​പി​മാ​രാ​ണ്​ ശി​വ​സേ​ന​ക്കു​ള്ള​ത്. അ​തേ​സ​മ​യം എ​ൻ.​ഡി.​എ സ​ഖ്യ​ത്തി​ൽ അം​ഗ​മ​ല്ലെ​ങ്കി​ലും പി​ന്തു​ണ​ച്ചു പോ​രു​ന്ന എ.​െ​എ.​എ.​ഡി.​എം.​കെ​യു​ടെ  പി​ന്തു​ണ ബി.​ജെ.​പി ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ബി.​ജെ.​പി​യി​ലെ ത​ന്നെ വി​മ​ത​രെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ അ​ട​ക്ക​മു​ള്ള​വ​രും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നെ​തി​രെ വോ​ട്ടു ചെ​യ്യും.

സ​ർ​ക്കാ​റി​നെ താ​ഴെ വീ​ഴ്​​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന ബോ​ധ്യം പ്ര​തി​പ​ക്ഷ​ത്തി​നു​മു​ണ്ട്. അ​തേ​സ​മ​യം, മോ​ദി​സ​ർ​ക്കാ​റി​​​​െൻറ വി​ക​ല ന​ട​പ​ടി​ക​ൾ, ആ​ൾ​ക്കൂ​ട്ട അ​തി​ക്ര​മ​ങ്ങ​ൾ, അ​സ​ഹി​ഷ്​​ണു​ത, രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന ഭ​യ​പ്പാ​ടി​​​​െൻറ അ​ന്ത​രീ​ക്ഷം തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ൾ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച്​ ബി.​െ​ജ.​പി ഭ​ര​ണ​ത്തെ തു​റ​ന്നു​കാ​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ്​ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​ത്.

കോ​ൺ​ഗ്ര​സ്, സി.​പി.​എം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ടി.​ഡി.​പി തു​ട​ങ്ങി വി​വി​ധ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ക്കു​ന്നു. ​െഎ​ക്യം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​േ​മ്പാ​ൾ, പ്ര​തി​പ​ക്ഷ​ത്തെ വൈ​രു​ദ്ധ്യ​ങ്ങ​ൾ പു​റ​ത്തു കൊ​ണ്ടു​വ​രാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ്​ ബി.​ജെ.​പി അ​വി​ശ്വാ​സ ച​ർ​ച്ച​യെ കാ​ണു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more