1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ളഅവസരം ഇന്നുകൂടി മാത്രം

ഗ്രേറ്റ് ബ്രിട്ടൻ രൂപത ‘നസ്രാണി ചരിത്ര പഠന’ മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യാനുള്ളഅവസരം ഇന്നുകൂടി മാത്രം

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽചരിത്രപഠന മത്സരങ്ങളുടെ രജിസ്‌ട്രേഷൻപുരോഗമിക്കുന്നു. ‘നസ്രാണി’ എന്ന പേരിൽആരംഭിച്ചിരിക്കുന്ന ഈ ചരിത്ര പഠന മത്സരത്തിന്റെഭാഗമാകുവാനാഗ്രഹിക്കുന്നവർക്ക് പേരുകൾനൽകാനുള്ള അവസരം ഇന്നുകൂടി മാത്രം. നമുക്ക്പകർന്നുകിട്ടിയ ഈ വിശ്വാസ ദീപം വരുംതലമുറക്കും ഒട്ടും മങ്ങലേൽക്കാതെപകർന്നുകൊടുക്കാൻ ഈ ചരിത്രപഠനം നമ്മെസഹായിക്കും എന്നുള്ളതിൽ സംശയമില്ല . 

സഭയെ അറിയുക ,നമ്മുടെ സഭയെ സ്നേഹിക്കുക. ഇപ്രകാരം സ്നേഹത്തിന്റെ വലിയ കൂട്ടായ്മയായസഭയിലേക്ക് നമ്മുടെ കുട്ടികളെ നമുക്ക്ചേർത്തുനിർത്താം . കുട്ടികൾക്കും മുതിർന്നവർക്കുംഒന്നിച്ച് ഈ ചരിത്ര പഠന മത്സരത്തിന്റെഭാഗമാകുന്നതിനായി ഇതൊരു ഫാമിലി പഠനമത്സരമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട്ഘട്ടങ്ങളായിട്ട് ഓൺലൈൻ മത്സരങ്ങൾനടത്തുകയും രണ്ടു മത്സരങ്ങളിൽ നിന്നുമായിഓരോ റീജിയണിൽ നിന്നും ഏറ്റവും കൂടുതൽമാർക്ക് നേടുന്ന ഒരു കുടുംബം ഫൈനൽമത്സരത്തിലേക്ക് കടക്കുകയും ചെയ്യും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധതോമാസ്ലീഹയുടെ ദുക്റാന തിരുനാളായ ജൂലൈമൂന്നിന് ഫൈനൽ മത്സരങ്ങൾ ലൈവ് പ്ലാറ്റഫോമിൽനടത്താനുമാണ്‌ നിശ്ചയിച്ചിരിക്കുന്നത്. പേരുകൾരജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഇന്ന്ആണ്. ഏപ്രിൽ 24 ന് മത്സരത്തിൽപങ്കെടുക്കുന്നവർക്കായി പ്രാക്ടീസ് ടെസ്റ്റ്ക്രമീകരിച്ചിട്ടുണ്ട്. ആദ്യ മത്സരം മെയ് ഒന്നാംതിയതി ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും . 

മത്സരത്തിൽ പങ്കെടുക്കുന്നവർക്കായുള്ള പഠനസഹായിയും മത്സരങ്ങളുടെ നിയമാവലിയുംപേരുകൾ രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ അവരുടെരജിസ്റ്റേർഡ് ഇമെയിൽ ലഭിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെനേതൃത്വത്തിലാണ് മത്സരങ്ങൾസംഘടിപ്പിച്ചിരിക്കുന്നത് . മത്സരങ്ങളെക്കുറിച്ച്കൂടുതൽ അറിയുന്നതിനും പേരുകൾ രജിസ്റ്റർരജിസ്റ്റർ ചെയ്യുന്നതിനുമായി ബൈബിൾഅപ്പോസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദര്ശിക്കുക.http://smegbbiblekalotsavam.com/?page_id=719

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more