1 GBP = 103.83
breaking news

നസ്രാണി ചരിത്രപഠന ഫൈനൽ മത്സരത്തിലേക്ക് വിജയിച്ച് കയറിയത് എട്ട് കുടുംബങ്ങൾ. ഫൈനൽ മത്സരം ഇന്ന് .

നസ്രാണി ചരിത്രപഠന ഫൈനൽ മത്സരത്തിലേക്ക് വിജയിച്ച് കയറിയത് എട്ട് കുടുംബങ്ങൾ. ഫൈനൽ മത്സരം ഇന്ന് .

ഫാ. ടോമി അടാട്ട്, പിആർഒ


ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി ചരിത പഠന മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് നടത്തപ്പെടും. രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള എട്ടുകുടുംബങ്ങളാണ് ഫൈനൽ മത്സരത്തിലേക്ക് കടന്നിരിക്കുന്നത്. സഭാ സ്നേഹികൾക്കും ചരിത്രപഠനാർത്ഥികൾക്കും വളരെയേറെ ഉപകാരപ്രദമാകുന്ന രീതിയിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത് .

രണ്ടുഘട്ടങ്ങളായി നടത്തിയ മത്സരങ്ങളിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ റീജിയണിലെ ഓരോ കുടുംബങ്ങൾവീതമാണ് ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയത്. ഫൈനൽ മത്സരത്തിലേക്ക് യോഗ്യതനേടിയവരെ അഭിനന്ദിക്കുന്നതോടൊപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും അഭിമാനിക്കാം ഈ ചരിത്ര പഠനത്തിൻന്റെ ഭാഗമായതിൽ .ഫൈനൽ മത്സരങ്ങൾ ഇന്ന് ശനിയാഴ്ച നടത്തപ്പടും . മത്സരങ്ങളുടെ തത്സമയ സംപ്രഷണം രൂപതയുടെ യു ട്യൂബ് ചാനലിലൂടെ രണ്ടുമണിമുതൽ ലഭിക്കുന്നതാണ് .

മത്സരങ്ങളുടെ ഉദ്‌ഘാടനവും മുഖ്യപ്രഭാഷണവും രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും . തുടർന്ന് രൂപത പ്രോട്ടോ സെഞ്ചുല്ലെസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചനും വികാരി ജനറൽ അച്ചൻ ജിനോ അരീക്കാട്ട് അച്ചനും ആശംസ പ്രസംഗങ്ങൾ നടത്തും . തുടർന്ന് മത്സരാത്ഥികൾ മത്സരത്തിലേക്ക് പ്രവേശിക്കും . സാങ്കേതികവിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ആകർഷകമായ രീതിയിലാണ് മത്സരങ്ങൾ നടത്താൻ പരിശ്രമിച്ചിരിക്കുന്നത് . ബഹുമാനപെട്ട ജോർജ് ഏറ്റുപറയിലച്ചന്റെ നേതൃത്വത്തിലുള്ള ബൈബിൾ അപ്പസ്റ്റലേറ്റ് ടീം അംഗങ്ങളാണ് മത്സരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് .  

‘നസ്രാണി ‘ ഫൈനൽ മത്സരങ്ങൾ തത്സമയം കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/12zZkkdtPiw

നസ്രാണി ഫൈനൽ മത്സരത്തിലേക്ക് പ്രവേശിച്ചവർ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more