1 GBP = 103.12

നനീട്ടനിലെ ബൗളിംഗ് സെന്ററിൽ ജീവനക്കാരെ തോക്കുധാരി ബന്ദിയാക്കിയത് മണിക്കൂറുകളോളം; അക്രമിയെ പോലീസ് കീഴടക്കി

നനീട്ടനിലെ ബൗളിംഗ് സെന്ററിൽ ജീവനക്കാരെ തോക്കുധാരി ബന്ദിയാക്കിയത് മണിക്കൂറുകളോളം; അക്രമിയെ പോലീസ് കീഴടക്കി

ബ്രിട്ടനിലെ വാർവിക്ക്ഷെയറിലെ നനീട്ടനിലുള്ള എം എഫ് എ ബൗളിംഗ് സെന്ററിലാണ് തോക്കുധാരിയായ അക്രമി രണ്ടു ബൗളിംഗ് സെന്റർ ജീവനക്കാരെ ബന്ദികളാക്കിയത്, ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെയാണ് അക്രമി ബൗളിംഗ് സെന്ററിലെത്തിയത്, തോക്കുചൂണ്ടിക്കൊണ്ട് ജീവനക്കാർക്ക് നേരെയടുത്ത അക്രമി ഗെയിം ഓവർ എന്ന് പറഞ്ഞുകൊണ്ട് ആക്രോശിക്കുന്നുണ്ടായിരുന്നു. സായുധ പോലീസ് സംഘവും ഡോഗ് സ്‌ക്വാഡും എയർ ആംബുലൻസും മറ്റ് ആംബുലൻസുകളും ഫയർ സേഫ്റ്റി വിഭാഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

നനീട്ടനിലെ ബർമുഡ പാർക്കിൽ സ്ഥിതി ചെയ്യുന്ന ബൗളിംഗ് സെന്ററിന് സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചിരുന്നു. വൈകുന്നേരം ആറര മണിയോടെ സായുധ പോലീസ് സംഘം ബൗളിംഗ് സെന്ററിനുള്ളിൽ ഇരച്ച് കയറി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. ആറോളം ഗ്രെനേഡുകൾ പോലീസ് സംഘം അക്രമിയെ കീഴ്പ്പെടുത്താൻ ഉപയോഗിച്ചിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. അക്രമിയെ കീഴ്പ്പെടുത്തിയതിന് ശേഷം ആംബുലൻസിലാണ് പുറത്തേക്ക് കൊണ്ട് പോയത്.

അക്രമിക്ക് തീവ്രവാദികളുമായി ബന്ധമില്ലെന്ന് പോലീസ് പറയുന്നു. അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ബൗളിംഗ് സെന്ററിലെ ജീവനക്കാരിയുടെ മുൻ ഭർത്താവാണ് അക്രമിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more