1 GBP = 103.14

രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികൾ ഉണ്ടാവാത്തതിനാൽ; അധിക്ഷേപവുമായി ബിജെപി നേതാവ്.

രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികൾ ഉണ്ടാവാത്തതിനാൽ; അധിക്ഷേപവുമായി ബിജെപി നേതാവ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് എന്ന് നളിൻ കുമാർ അധിക്ഷേപിച്ചു. ബിജെപിയുടെ സങ്കല്പ് യാത്രയുടെ ഭാഗമായി പൊതുപരിപാടിയിൽ സംസാരിക്കവെ കർണാടക എംഎൽസി മഞ്ജുനാഥിനെ ഉദ്ധരിച്ചാണ് ബിജെപി നേതാവിൻ്റെ വിവാദ പരാമർശം.

‘(കർണാടക മുൻ മുഖ്യമന്ത്രി) സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും മുൻപ് പറഞ്ഞത് കൊവിഡ് വാക്‌സിൻ എടുക്കരുത് എന്നാണ്. വാക്സിനെടുത്താൽ കുട്ടികളുണ്ടാവില്ല എന്ന് അവർ പറഞ്ഞു. പക്ഷേ, പിന്നീട് അവർ വാക്‌സിൻ എടുത്തു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനു കാരണം അദ്ദേഹത്തിനു കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണെന്ന് എംഎൽസി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞു.’-നളിൻ കുമാർ പറഞ്ഞു.

നളിൻ കുമാറിൻ്റെ അധിക്ഷേപത്തിനെതിരെ കോൺഗ്രസ് രംഗത്തുവന്നു. നളിൻ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നതെന്ന് കോൺഗ്രസ് എംഎൽഎയും സംസ്ഥാന കമ്മ്യൂണിക്കേഷൻ വിഭാഗം തലവനുമായ പ്രിയങ്ക് ഖാർഗെ ട്വീറ്റ് ചെയ്തു. നളിൻ്റെ അസുഖവും ബുദ്ധിമാന്ദ്യവും പാർട്ടിയിലാകെ പടരുകയാണ്. ബിജെപി എത്രയും വേഗം രോഗമുക്തി പ്രാപിക്കട്ടെ എന്നും പ്രിയങ്ക് കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more