1 GBP = 103.75

ഞാന്‍ ഐഎസിലെത്തി..കാത്തിരിക്കേണ്ട..എന്റെ സന്ദേശം വന്നത് പോലീസിനെ അറിയിച്ചാല്‍ നിങ്ങള്‍ക്ക് തന്നെയാകും കുഴപ്പം ; മലപ്പുറം സ്വദേശി ഉമ്മയ്ക്ക് അയച്ചത്…

ഞാന്‍ ഐഎസിലെത്തി..കാത്തിരിക്കേണ്ട..എന്റെ സന്ദേശം വന്നത് പോലീസിനെ അറിയിച്ചാല്‍ നിങ്ങള്‍ക്ക് തന്നെയാകും കുഴപ്പം ; മലപ്പുറം സ്വദേശി ഉമ്മയ്ക്ക് അയച്ചത്…

ഭീകര സംഘടനയായ ഐഎസിലേക്ക് കേരളത്തില്‍ നിന്ന് നിരവധി പേര്‍ ചേര്‍ന്നിട്ടുണ്ടെന്ന തിരിച്ചറിവ് തന്നെ ഞെട്ടിക്കുന്നതായിരുന്നു. കേരളത്തില്‍ നിന്നുള്ള തീവ്രവാദത്തിലേക്കുള്ള ഒഴുക്ക് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയുമാണ് .ഇതിനിടെ മറ്റൊരു മലയാളി കൂടി ഐഎസിലേക്ക് ചേര്‍ന്നു.അയച്ച സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.മലപ്പുറത്ത് നിന്ന് കാണാതായ യുവാവാണ് തീവ്രവാദത്തില്‍ ചേര്‍ന്നത്.മലപ്പുറം പൊന്‍വള സ്വദേശി നജീബാണ് തന്നെ ഇനി കാത്തിരിക്കേണ്ടെന്ന് അറിയിച്ച് അമ്മയ്ക്ക് സന്ദേശമയച്ചത്.ഇന്‍സ്റ്റ്ഗ്രാം വഴിയായിരുന്നു സന്ദേശം.

ഞാന്‍ ലക്ഷ്യസ്ഥാനത്തെത്തി..ഇനി കാത്തിരിക്കേണ്ട..എന്നായിരുന്നു സന്ദേശം.ആഗസ്ത് 26 മുതല്‍ നജീബിനെ കാണാനില്ലായിരുന്നു.ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന് തെളിയിക്കുന്ന കാര്യങ്ങള്‍ കുടുംബത്തിന് ലഭിച്ചു.മരണത്തിനായി കാത്തിരിക്കുകയാണെന്നും ഈ സന്ദേശം പോലീസിന് നല്‍കരുതെന്നും നല്‍കിയാല്‍ നിങ്ങള്‍ തന്നെ കുഴപ്പത്തിലാകുമെന്നും യുവാവിന്റെ സന്ദേശത്തില്‍ പറയുന്നു.
തങ്ങള്‍ ഇന്ത്യക്കാരാണെന്നും ഇവിടെ താമസിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും പലായനം ചെയ്യാന്‍ ആവശ്യപ്പെട്ട നജീബിന് അമ്മ മറുപടി നല്‍കി. നജീബിന്റെ തിരോധാനത്തെ കുറിച്ച് എന്‍ഐഎ അന്വേഷിച്ചുവരികയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more