1 GBP = 103.38

നടിയെ ആക്രമിച്ച കേസ് : നാദിര്‍ഷയെ ചോദ്യം ചെയ്തു; പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ല, മുന്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞു നാദിര്‍ഷ

നടിയെ ആക്രമിച്ച കേസ് : നാദിര്‍ഷയെ ചോദ്യം ചെയ്തു; പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ല, മുന്‍ നിലപാടുകളില്‍ നിന്ന് മലക്കം മറിഞ്ഞു നാദിര്‍ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപും താനും നിരപരാധിയാണെന്ന് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞു. ആലുവ പൊലീസ് ക്‌ളബില്‍ ചോദ്യം ചെയ്യലിന് വിധേയനായ ശേഷം പുറത്തിറങ്ങിയപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമില്ല. താന്‍ പണം നല്‍കിയെന്ന സുനിയുടെ മൊഴി തെറ്റാണെന്ന് അന്വേഷണസംഘത്തെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടുകയാണ് ചെയ്തതെന്നും നാദിര്‍ഷ പറഞ്ഞു.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നുവെന്നും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ഈ നിലപാടില്‍ നിന്നാണ് നാദിര്‍ഷ ഇപ്പോള്‍ മലക്കംമറിഞ്ഞത്.

ഇന്നലെ രാവിലെ 10.15 നാണ് നാദിര്‍ഷ പൊലീസ് ക്ളബിലെത്തിയത്. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യല്‍ നാലു മണിക്കൂര്‍ നീണ്ടു. സുനിയുടെ മൊഴി, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ ലൊക്കേഷനില്‍വച്ച് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം നാദിര്‍ഷയില്‍ നിന്ന് പണം വാങ്ങിയെന്നായിരുന്നു സുനിയുടെ മൊഴി. നാദിര്‍ഷയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം നേരത്തേ അന്വേഷണസംഘം മുമ്പാകെ നാദിര്‍ഷ ഹാജരായെങ്കിലും ശാരീരിക അവശതകളെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more