1 GBP = 103.54
breaking news

വടക്കൻ മ്യാന്മറിൽ സൈന്യം വംശഹത്യ നടത്താൻ സാധ്യത –ആശങ്കയുമായി യു.എൻ

വടക്കൻ മ്യാന്മറിൽ സൈന്യം വംശഹത്യ നടത്താൻ സാധ്യത –ആശങ്കയുമായി യു.എൻ

ന്യൂയോർക്​: ഫെബ്രുവരിയിലെ ജനാധിപത്യ അട്ടിമറിക്കു ശേഷം വടക്കൻ മ്യാന്മറിൽ വൻ കൂട്ടക്കുരുതി നടത്താൻ സൈന്യം തയാറെടുക്കുന്നുവെന്ന്​ യു.എൻ. രാജ്യത്തി​െൻറ വടക്ക്​ ഭാഗത്ത്​ സൈനിക സാന്നിധ്യം ഏറിവരുന്നുവെന്ന റിപ്പോർട്ടുകൾ അടിസ്​ഥാനമാക്കിയാണ്​ യു.എൻ ആശങ്ക പങ്കുവെച്ചത്​.

വടക്കുപടിഞ്ഞാറൻ മേഖലകളിലേക്ക്​ വൻ പ്രഹരശേഷിയുള്ള ആയുധങ്ങളുമായി പതിനായിരക്കണക്കിന്​ സൈനികർ നീങ്ങുന്നതായി വിവരം ലഭിച്ചതായി മ്യാന്മറിലെ യു.എൻ പ്രത്യേക പ്രതിനിധി ടോം ആൻഡ്രൂസ്​ പറയുന്നു. ഈ മേഖലയിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും സൈന്യം മുതിരുമെന്നാണ്​ ലഭ്യമായ വിവരം. 

മ്യാന്മറിലെ മനുഷ്യാവകാശ ലംഘനങ്ങ​ളെ കുറിച്ചുള്ള റിപ്പോർട്ടുകളും അദ്ദേഹം യു.എൻ പൊതുസഭയിൽ പങ്കുവെച്ചു. സൈനിക അട്ടിമറിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ മ്യാന്മറിൽ 1100 തദ്ദേശവാസികളാണ്​ കൊല്ലപ്പെട്ടത്​. 8000ത്തിലേറെ പേരെ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടക്കുകയും ചെയ്​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more