1 GBP = 104.08

പ​ണി​മു​ട​ക്കി​ൽ പങ്കെടുത്ത റെ​യി​ൽ​വേ തൊഴിലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ മ്യാ​ന്മ​ർ പോലീസിന്റെ റെ​യ്​​ഡ്

പ​ണി​മു​ട​ക്കി​ൽ പങ്കെടുത്ത റെ​യി​ൽ​വേ തൊഴിലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ മ്യാ​ന്മ​ർ പോലീസിന്റെ റെ​യ്​​ഡ്

മാ​ൻ​ഡ​ലേ: പ​ട്ടാ​ള അ​ട്ടി​മ​റി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്ന്​ പ​ണി​മു​ട​ക്കി​ൽ പ​െ​ങ്ക​ടു​ത്ത റെ​യി​ൽ​വേ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ മ്യാ​ന്മ​ർ പൊ​ലീ​സി​െൻറ റെ​യ്​​ഡ്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ മാ​ൻ​ഡ​ലേ​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ൽ സു​ര​ക്ഷ സേ​ന റെ​യ്​​ഡി​നെ​ത്തി. യാം​ഗോ​ണി​ലെ മാ​ൽ​വാ കോ​നെ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യം പൊ​ലീ​സ്​ സീ​ൽ ചെ​യ്​​തു. മ്യാ​ന്മ​ർ റെ​യി​ൽ‌​വേ വ​ർ​ക്കേ​ഴ്​​സ്​ യൂ​നി​യ​ൻ ഫെ​ഡ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യൂ​നി​യ​നു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ജോ​ലി നി​ർ​ത്തി​​വെ​ക്ക​ണ​മെ​ന്ന് സം​യു​ക്ത ആ​ഹ്വാ​നം ന​ൽ​കി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് റെ​യ്​​ഡ്. 

പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലെ സൈ​നി​ക വെ​ടി​വെ​പ്പി​ൽ അ​റു​പ​തി​ല​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടു​ക​ഴി​ഞ്ഞു. 1,930ൽ ​അ​ധി​കം പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി അ​സി​സ്​​റ്റ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ പ്രി​സ​ൺ​സ് അ​റി​യി​ച്ചു. അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​ലെ തീ​ൻ സാ​വ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും മ്യാ​ന്മ​റി​ൽ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, അ​ടി​ച്ച​മ​ർ​ത്ത​ൽ രൂ​ക്ഷ​മാ​കു​േ​മ്പാ​ഴും ആ​യി​ര​ങ്ങ​ൾ തെ​രു​വു​ക​ളി​ലേ​ക്ക്​ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more