1 GBP = 103.12

മ്യാ​ന്മ​റി​ൽ പട്ടാള ക്രൂരത തുടരുന്നു; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി

മ്യാ​ന്മ​റി​ൽ പട്ടാള ക്രൂരത തുടരുന്നു; വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി

യാം​ഗോ​ൻ: മ്യാ​ന്മ​റി​ൽ പട്ടാള അ​ട്ടി​മ​റി​ക്കെതിരെ പ്ര​തി​ഷേ​ധിച്ചവർക്ക്​ നേരെ ന​ട​ന്ന സൈനിക അ​തി​ക്ര​മ​ങ്ങ​ളി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി. 24 ന​ഗ​ര​ങ്ങ​ളി​ൽ നടന്ന പട്ടാള അതിക്രമങ്ങളിൽ ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടവരുടെ കണക്കാണിത്.

സാ​യു​ധ സേ​ന ദി​ന​മാ​യി​രു​ന്ന ശ​നി​യാ​ഴ്​​ച പ​ട്ടാ​ള​ ഭ​ര​ണ​ത്തി​നെ​തി​രെ പ്ര​തി​രോ​ധ ദി​നം ആ​ച​രി​ച്ചാണ് രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രും കു​ട്ടി​ക​ളും സ്​​ത്രീ​ക​ളും രാ​ജ്യ​ത്ത് വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവർക്ക് നേരെയാണ് പട്ടാളം വെടിവെച്ചത്. 

ഫെ​​ബ്രു​വ​രി ഒ​ന്നി​ലെ പട്ടാള അ​ട്ടി​മ​റി​ക്ക്​ ശേഷം പ്രതിഷേധക്കാർക്ക് നേരെ നടക്കുന്ന വലിയ അതിക്രമമാണിത്. കൊ​ല്ല​പ്പെ​ട്ട​തി​ൽ ഏ​റെ​പേ​ർ​ക്കും ​ത​ല​യി​ലാ​ണ്​ വെ​ടി​യേ​റ്റി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച്​ 14ന് നടന്ന പട്ടാള അതിക്രമങ്ങളിൽ​ 74​നും 90നും ​ഇ​ട​യി​ൽ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടിരുന്നു​. 

സാ​യു​ധ സേ​നാ ദി​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ തീ​വ്ര​വാ​ദം രാ​ജ്യ​സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സൈ​നി​ക മേ​ധാ​വി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ സീ​നി​യ​ർ ജ​ന​റ​ൽ മി​ൻ ആ​ങ്​ ലെ​യ്​​ങ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more