1 GBP = 103.65
breaking news

മ്യൂസിക്ക് ഇന്ത്യയുടെ “കഞ്ഞിപ്പാട്ട് ” വൈറലാകുന്നു… യുകെ മലയാളി ഗണേഷ് കുംബ്ലെയും സംഘവും പിന്നണിയിൽ….

മ്യൂസിക്ക് ഇന്ത്യയുടെ “കഞ്ഞിപ്പാട്ട് ” വൈറലാകുന്നു… യുകെ മലയാളി ഗണേഷ് കുംബ്ലെയും സംഘവും  പിന്നണിയിൽ….

യു കെ മലയാളി മാഞ്ചസ്റ്ററിലെ പ്രശസ്ത സംഗീതജ്ഞൻ ഗണേഷ് കുംബ്ലെയും സംഘാങ്ങളുടെയും മ്യൂസിക് ഇൻഡ്യയുടെ “കഞ്ഞിപ്പാട്ട് ” വൈറലാകുന്നു. സംഗീതം ജീവിതത്തിൻ്റെ ഉപ്പായി കൊണ്ടു നടക്കുന്ന മ്യൂസിക് ഇൻഡ്യ ടീം.ചെറുപ്പത്തിൽ, ഭാവിയിൽ വളരെ വിഖ്യാതനാകുന്നതിനെ കുറിച്ച് സ്വപ്നം കണ്ടു നടന്നിരുന്നവർ. പാട്ടുകാരനാകാനുളള അദമ്യമായ ആഗ്രഹമുള്ള എല്ലാവരുടെയും ഒരു സ്വപനമാണത്.

 അങ്ങനെ, വർഷങ്ങൾക്ക്‌ ശേഷം ഒരു കാറ്റു വാക്കിന് ഇവർ നാല് പേർ (രമ, ആയൂബ്, സന്തോഷ്, ഗണേശ്) ഒത്ത് ചേർന്ന് ഒരു സംഘമായി “മ്യുസിക് ഇൻഡ്യയ്ക്ക് (Muzic India)” രൂപം കൊടുത്തു.  സംഗീതത്തോട് ഉൽക്കടമായ താൽപര്യമുളളവരാണ് ഇവർ നാല് പേരും. ഇവരുടെ സൃഷ്ടികളിൽ ഈ സ്വഭാവം പ്രതിഫലിക്കുന്നുമുണ്ട്. 

ലോക്ക് ഡൗൺ കാലത്ത് മ്യൂസിക് ഇൻഡ്യ ടീം കഴിവുകളൊക്കെ തേച്ചു മിനുക്കി, പാട്ടുകൾ റെക്കോർഡ് ചെയ്യാനും വീഡിയോകൾ നിർമ്മിക്കാനും ആരംഭിച്ചു. ആദ്യമൊക്കെ ജനപ്രീതി നേടിയ സിനിമാ ഗാനങ്ങളായിരുന്നു അവതരണ വിഷയം.

“ഒരു കഞ്ഞി പാട്ടാണ് ” നൂറ് ശതമാനവും മ്യൂസിക് ഇൻഡ്യ ടീമിൻ്റെ പ്രഥമ സൃഷ്ടി. അതിന്റെ ഉത്സാഹം ചില്ലറയല്ല. രമയുടെ അമ്മ രോഹിണി എഴുതിയ കവിതയാണ് കഞ്ഞിപ്പാട്ടിൻ്റെ വരികൾ. ‘കഞ്ഞി’ അവരെഴുതിയ ഒരു പദ്യമാണ്. അതിന് എല്ലാവർക്കും ഏറ്റു പാടാൻ പറ്റുന്ന ഒരു നാടൻ ഈണം നൽകിയിരിക്കുന്നു മ്യൂസിക് ഇൻഡ്യ ടീം.

കേരളത്തിന്റെ ആത്മാവുതുടിക്കുന്ന തനത് ഭക്ഷണമായ കഞ്ഞിയുടെ ഗുണങ്ങൾ വിളിച്ചോതുന്നതാണ് ഈ പാട്ട്. മുതിർന്നവർക്കും പ്രത്യേകിച്ച് ഇളയവർക്കും ഇഷ്ടപ്പെടുന്ന ഒരു രുചിയേറും വിഭവമാണ് കഞ്ഞി.  പിസായും ബർഗറുമൊക്കെ അല്പമൊന്ന് മാറ്റി വച്ചിട്ട് കഞ്ഞി കുടിക്കാൻ യു കെ മലയാളികൾ കാര്യമായി  ഉത്സാഹിക്കും.

ഈ പാട്ടു പാടുന്നത് ‘രമ’ യാണ്. രമയുടെ ഭർത്താവ് മുരളീധരൻ ‘ബാസ്’ വായിക്കുന്നു. ഗണേശ് താളവാദ്യങ്ങളും ഇതിന്റെ സംഗീത സങ്കലനവും നിർവ്വഹിക്കുന്നു. കീ ബോർഡിൽ മനോജാണ്.  രമയോടൊപ്പം സഹോദരി ‘ ചിത്രാ അയ്യരും’ വീഡിയോയിൽ പങ്കടുക്കുന്നു. രണ്ടാം ലോക് ഡൗൺ കാലത്ത് ചിത്ര രമയോടൊപ്പം ഉണ്ടായിരുന്നു. അമൃതയാണ് കഞ്ഞിയോട് മുഖം കറുപ്പിക്കുകയും അവസാനം ഇഷ്ടപ്പെടുകയും ചെയ്യുന്ന കുമാരി (ഓരോ രക്ഷകർത്താവിന്റെയും ആഗ്രഹം).ഈ വീഡിയോയിൽ കഞ്ഞി കുടിച്ച പല സുഹ്യത്തുക്കളും അവരുടെ മക്കളും കഞ്ഞിയെ പ്രേമിച്ചു തുടങ്ങിയിട്ടുണ്ട് എന്നറിയുന്നു എന്നാണ് മൂസിക് ഇൻഡ്യ ടീം പറയുന്നത്. കഞ്ഞി കുടി ഒരു ആഘോഷമാക്കുന്ന ഈ പാട്ട്, കഞ്ഞി കുടിക്കാൻ എല്ലാവരെയും, പ്രത്യേകിച്ച്, യുവജനങ്ങളെയും ഇതിലേക്ക് ക്ഷണിക്കുന്നു. നമ്മുടെ നാട്ടിലെ ഈ പരമ്പരാഗത ഭക്ഷണത്തിന്റെ രുചിയിലേക്ക് വിശേഷങ്ങളിലേക്ക് ഈ പാട്ട് വിരൽ ചൂണ്ടുമെന്നാശിക്കട്ടെ. മ്യൂസിക് ഇൻഡ്യയുടെ കഞ്ഞിപ്പാടിന് എല്ലാവിധ ആശംസകളും നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more