1 GBP = 103.76

മരംകൊള്ള: വനം വിജിലൻസ് അന്വേഷണം തുടങ്ങി

മരംകൊള്ള: വനം വിജിലൻസ് അന്വേഷണം തുടങ്ങി

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലെ മു​ട്ടി​ലി​ലും സം​സ്ഥാ​ന​ത്തെ മ​റ്റി​ട​ങ്ങ​ളി​ലും റ​വ​ന്യൂ ഭൂ​മി​യി​ൽ ന​ട​ന്ന മ​രം​കൊ​ള്ള​യി​ൽ വ​നം​വ​കു​പ്പ് വി​ജി​ല​ൻ​സ് വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

വി​ജി​ല​ൻ​സ് ചീ​ഫ് ഫോ​റ​സ്​​റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഗം​ഗ സി​ങ്ങിെൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​തി​നാ​യി ഫ്ലൈ​യി​ങ് സ്ക്വാ​ഡ് ഡി​വി​ഷ​ൻ ഡി.​എ​ഫ്.​ഒ​മാ​ർ ത​ല​വ​ന്മാ​രാ​യി അ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു. റേ​ഞ്ച് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ​മാ​ർ, സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ​മാ​ർ, ബീ​റ്റ് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​ർ.

പ​ട്ട​യ ഭൂ​മി​യി​ലെ റി​സ​ർ​വ് ചെ​യ്ത മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020 ഒ​ക്ടോ​ബ​ർ 24ന് ​റ​വ​ന്യൂ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് മ​റ​യാ​ക്കി സം​സ്ഥാ​ന​ത്ത് ന​ട​ന്ന ഞെ​ട്ടി​ക്കു​ന്ന മ​രം​കൊ​ള്ള പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും. ഈ ​മാ​സം 22നു​ള്ളി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് സം​ഘ​ങ്ങ​ൾ​ക്ക് പി.​സി.​സി.​എ​ഫ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്ക​ണം. 

ഏ​റെ വി​വാ​ദ​മാ​യ മു​ട്ടി​ൽ മ​രം മു​റി അ​ന്വേ​ഷി​ക്കാ​നു​ള്ള ചു​മ​ത​ല തി​രു​വ​ന​ന്ത​പു​രം ഫ്ലൈ​യി​ങ് സ്ക്വാ​ഡ് ഡി.​എ​ഫ്.​ഒ എ. ​ഷാ​ന​വാ​സി​നാ​ണ്. വ​നം വ​കു​പ്പിെൻറ​യും പൊ​ലീ​സിെൻറ​യും അ​ന്വേ​ഷ​ണ​ത്തി​നു പു​റ​മെ​യാ​ണ് വ​നം വി​ജി​ല​ൻ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മേ​പ്പാ​ടി ഫോ​റ​സ്​​റ്റ് റേ​ഞ്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 

അ​തേ​സ​മ​യം, മു​ട്ടി​ലി​ലെ റ​വ​ന്യൂ ഭൂ​മി​യി​ൽ​നി​ന്ന് മു​റി​ച്ച 15 കോ​ടി​യു​ടെ ഈ​ട്ടി​ത്ത​ടി സ​ർ​ക്കാ​ർ ക​ണ്ടു​കെ​ട്ടും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more