1 GBP = 104.00

മുട്ടത്ത് വർക്കി സാഹിത്യ പുരസ്കാരം കെ ആർ മീരയുടെ ‘ആരാച്ചാർ‘ക്ക്

മുട്ടത്ത് വർക്കി സാഹിത്യ പുരസ്കാരം കെ ആർ മീരയുടെ ‘ആരാച്ചാർ‘ക്ക്
ഇത്തവണത്തെ മുട്ടത്ത് വർക്കി സാഹിത്യ പുരസ്കാരം കെ ആർ മീരക്ക്. ആരാച്ചാർ എന്ന നോവലാണ് മീരയെ അവാർഡിന് അർഹയാക്കിയത് 50,000 രൂപയും പിആര്‍സി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
 2012ൽ ഡി സി ബുക്ക്സാണ് ആരാച്ചാർ എന്ന നോവൽ പ്രസിദ്ധീകരിക്കുന്നത്. 2014ൽ ജെ ദേവിക നോവലിനെ ഇംഗ്ലീഷിലെക്ക് പരിഭാഷപ്പെടുത്തിയിരുന്നു. മെയ് ഡി സി ഓഡിറ്റോറിയത്തിൽ 28ന് നടക്കുന്ന സാംസ്കാരിക  സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.
കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, വയലാർ അവാർഡ് എന്നി പുരസ്കാരങ്ങളും ആരാച്ചാർ സ്വന്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more