1 GBP = 103.12

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു

മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. ദില്ലിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടിലെ പടിക്കെട്ട് ഇറങ്ങുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയായും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്‌ഐസിസിഐ) ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 71 വയസായിരുന്നു.

2011ല്‍ ജോര്‍ജ് മുത്തൂറ്റിനെ ഫോര്‍ബ്‌സ് മാസിക ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരുടെ പട്ടികയില്‍ അന്‍പതാമനായി അടയാളപ്പെടുത്തിയിരുന്നു. 2019 ആയപ്പോഴേക്കും അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ധനികനായ 44-ാമത്തെ വ്യവസായിയായി മാറുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശിയാണ് ജോര്‍ജ് മുത്തൂറ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more