1 GBP = 103.79
breaking news

പ്രതിപക്ഷത്തിന്‍റെ സുപ്രധാന ഭേദഗതികള്‍ തള്ളി; മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായി

പ്രതിപക്ഷത്തിന്‍റെ സുപ്രധാന ഭേദഗതികള്‍ തള്ളി; മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായി

മുത്തലാഖ് ബില്‍ ലോക്സഭ പാസ്സാക്കി. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ബില്‍ ഏതെങ്കിലും മതത്തിനെതിരല്ലെന്നും മുസ്‍ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ സഭാ കാലയളവില്‍ തന്നെ ബില്‍ രാജ്യസഭയിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.

നാലര മണിക്കൂര്‍ ചൂടേറിയ ചര്‍ച്ചക്ക് ശേഷമാണ് മുസ്‍ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ ലോക്സഭ പാസ്സാക്കിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുമാണ് ബില്‍. ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ഇങ്ങനെയായിരുന്നു- മുസ്‍ലിം സ്ത്രീകളെ ശാക്തീകരിക്കുന്നതല്ല, മുസ്‍ലിം പുരുഷനെ ശിക്ഷിക്കുന്നതാണ് ബില്‍. രണ്ട് പേര്‍ തമ്മിലെ ഉടമ്പടിയാണ് വിവാഹം. അതിന്റെ ലംഘനം ക്രിമിനല്‍ കുറ്റമാക്കാനാവില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.

മുസ്‍ലിം സ്ത്രീകള്‍ മുസ്‍ലിം സമുദായത്തിന്റെ ഭാഗമാണെന്നും പശുവിന്റെ പേരിലും മറ്റും സമുദായം ആക്രമിക്കപ്പെടുന്നത് തടയാന്‍ ഒന്നും ചെയ്യാത്തവര്‍ സ്ത്രീകളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും പ്രതിപക്ഷം വാദിച്ചു. എന്നാല്‍ സുപ്രീംകോടതി വിധി വന്ന ശേഷവും മുത്തലാഖ് നിര്‍ബാധം തുടരുന്നതിനാല്‍ ക്രിമിനല്‍ കുറ്റമാക്കാതെ തരമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം തള്ളിയതോടെ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ടി.എം.സി അംഗങ്ങള്‍ ഇറങ്ങിപ്പോയി. എന്‍.ഡി.എ ഘടകക്ഷിയായ എ.ഐ.എ.ഡി.എം.കെയും ബില്ലിനെ എതിര്‍ത്തു. 11നെതിരെ 245 വോട്ടുകള്‍ക്ക് ബില്‍ പാസ്സായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more