1 GBP = 103.21

സിനായ് മിഷന്‍ ചര്‍ച്ചിന്റെ മ്യൂസിക് നൈറ്റും സുവിശേഷയോഗവും ജൂലായ് എട്ട്, ശനിയാഴ്ച്ച ….

സിനായ് മിഷന്‍ ചര്‍ച്ചിന്റെ മ്യൂസിക് നൈറ്റും സുവിശേഷയോഗവും ജൂലായ് എട്ട്, ശനിയാഴ്ച്ച ….

സ്വിണ്ടന്‍: സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ (Beatitudes-2017)ജൂലായ് എട്ടാം തിയതി ശനിയാഴ്ച്ച (5.30 – 8.30) മ്യൂസിക് നൈറ്റും സുവിശേഷയോഗവും നടത്തപ്പെടുന്നു. ഐ. പി. സി.യു.കെ. ആന്‍ഡ് അയര്‍ലണ്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യുന്ന മീറ്റിങ്ങില്‍ യു.കെ.സി.സി.എം ഡയറക്റ്റര്‍ പാസ്റ്റര്‍ ജോകുര്യന്‍ മുഖ്യ പ്രസംഗികനായിരിക്കും റീജിയന്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ,സെക്രട്ടറി പാസ്റ്റര്‍ സി ടി അബ്രഹാം തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും സിനായ് വോയ്സ് മ്യൂസിക് ടിo ഗാനങ്ങള്‍ ആലപിക്കും ബ്രദര്‍ ഡെന്‍സില്‍ വില്‍സണ്‍ (കേരള) ബ്രദര്‍ സ്റ്റീഫന്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ മ്യൂസിക് നൈറ്റിന് നേതൃത്വം നല്‍കും അന്നേദിവസം നടക്കുന്ന ഗ്രൂപ് ബൈബിള്‍ ക്വിസ് പ്രോഗ്രാമിന് (2.30 – 4.30) പാസ്റ്റ്‌റര്‍ വര്‍ഗീസ് എം സാമുവല്‍ ചുമതല വഹിക്കും. ബൈബിള്‍ ക്വിസില്‍ വിജയികളാകുന്ന അഞ്ചു സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ആകര്‍ഷകമായ സമ്മാനങ്ങളും നല്കപ്പെടുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും. ബൈബിള്‍ ക്വിസ്സില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.

Broad Green Community Centre,Gladstone Street,Swindon SN1 2AU

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 07865497444, 07403411532

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more